രാജ്യാന്തരം

പാകിസ്ഥാന്‍ ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രം; ആണവായുധങ്ങളില്‍ ഒരുറപ്പുമില്ല: ജോ ബൈഡന്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:  ലോകത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രങ്ങളില്‍ ഒന്നാണ് പാകിസ്ഥാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു ഉറപ്പും ഇല്ലാതെയാണ് അവരുടെ പക്കല്‍ ആണവായുധങ്ങള്‍ ഉള്ളതെന്ന് ബൈഡന്‍ പറഞ്ഞു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയിലാണ് ബൈഡന്‍ പാകിസ്ഥാനെതിരെ വിമര്‍ശനവുമായി രംഗത്തുവന്നത്. ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണെന്ന്, റഷ്യയുടെ യുക്രെയ്ന്‍ ആക്രമണം പരാമര്‍ശിച്ച് ബൈഡന്‍ പറഞ്ഞു. യുക്രെയ്ന്‍ ആക്രമണം ലോകരാജ്യങ്ങളില്‍ പ്രത്യാഘാതം ഉണ്ടാക്കും. യുഎസിന് മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിലും അതു മാറ്റമുണ്ടാക്കുമെന്ന് ബൈഡന്‍ പറഞ്ഞു.

ബരാക് ഒബാമയുടെ കാലത്ത് ചൈനീസ് നേതാവ് ഷീ ജിന്‍പിങ്ങുമായി ഏറെ സമയം ചെലവഴിച്ചിട്ടുണ്ടെന്ന് ബൈഡന്‍ ഓര്‍മിച്ചു. മറ്റേതൊരു രാഷ്ട്രത്തലവനെക്കാളും കൂടുതല്‍ സമയം ചെലവഴിച്ചിട്ടുള്ളത് ഷീയുമായാണെന്ന് ബൈഡന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു