രാജ്യാന്തരം

തൊട്ടടുത്ത് നിന്ന് വെടിയുതിര്‍ത്തു, പൊട്ടിയില്ല; തലനാരിഴയ്ക്ക് രക്ഷപെട്ട് അര്‍ജന്റൈന്‍ വൈസ് പ്രസിഡന്റ് - വിഡിയോ

സമകാലിക മലയാളം ഡെസ്ക്


ബ്യൂണസ് ഐറിസ്: അർജന്റീന വൈസ് പ്രസിഡന്‍റ് ക്രിസ്റ്റിന ഫെർണാണ്ടസ് വധ ശ്രമത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ടു.  പ്രസിഡന്‍റിന്‍റെ വസതിക്ക് മുന്നില്‍ വച്ച് അക്രമി വെടിയുതിര്‍ത്തു. എന്നാൽ ക്രിസ്റ്റിന ഫെർണാണ്ടസിന്റെ തൊട്ടു മുന്നില്‍ നിന്ന് കാഞ്ചി വലിച്ചെങ്കിലും വെടി പൊട്ടിയില്ല. 

പെട്ടെന്നുള്ള നീക്കത്തിൽ ഒരു നിമിഷം പകച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അക്രമിയെ കീഴടക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. നിരവധി അനുയായികള്‍ ക്രിസ്റ്റിന ഫെർണാണ്ടസിന്‍റെ വീടിന് മുന്നില്‍ കാത്ത് നിന്നിരുന്നു. ഇതിനിടയിൽ നിന്നാണ് അക്രമി ക്രിസ്റ്റിനയുടെ മുഖത്തിനടുത്തേക്ക് തോക്ക് നീട്ടി വെടിയുതിർത്തത്. 

അക്രമിയെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. അഞ്ച് തിരകളാണ് ഇയാളുടെ തോക്കിലുണ്ടായത്. ബ്രസീലിയൻ പൗരനാണ് പിടിയിലായത് എന്നാണ് റിപ്പോർട്ടുകൾ. ‌അഴിമതി കേസുകളില്‍ വിചാരണ തേടുന്നതിനിടെയാണ് ക്രിസ്റ്റിനക്കെതിരെ വധശ്രമം വരുന്നത്. 2007 മുതല്‍ 2015 വരെ  അര്‍ജന്‍റീനയുടെ പ്രസിഡന്‍റായിരുന്നു ക്രിസ്റ്റിന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍