രാജ്യാന്തരം

കാന്‍സര്‍ ചികിത്സ, സ്വന്തം അക്കൗണ്ടിലെ പണമെടുക്കാന്‍ തോക്കുമായി യുവതി ബാങ്കില്‍; 'ഗതികേട്' - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബെയ്‌റൂട്ട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനില്‍, സ്വന്തം അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്ക് ചൂണ്ടി യുവതി. തോക്ക് ചൂണ്ടിയും ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയും ബാങ്ക് ഉദ്യോഗസ്ഥരെ യുവതി ബന്ദിയാക്കി. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചു. 

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നത്. അതിനിടെ ഉദ്യോഗസ്ഥരെ ബന്ദിയാക്കുന്ന രണ്ടാമത്തെ സംഭവമാണ് ബാങ്കില്‍ അരങ്ങേറിയത്. തന്റെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് യുവതി ആദ്യം നിയമപരമായ മാര്‍ഗങ്ങളാണ് സ്വീകരിച്ചത്. എന്നാല്‍ അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ബാങ്ക് അനുവദിക്കാതെ വന്നതോടെ യുവതി രണ്ടുംകല്‍പ്പിച്ച് അക്രമമാര്‍ഗം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.മേശയുടെ മുകളില്‍ തോക്കുമായി യുവതി നില്‍ക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

സഹോദരിയുടെ കാന്‍സര്‍ ചികിത്സയ്ക്കാണ് യുവതിക്ക് പണം ആവശ്യമായി വന്നത്. എന്നാല്‍ പണം നല്‍കാന്‍ ബാങ്ക് തയ്യാറാവാതെ വന്നതോടെ, ഗതികേടില്‍ യുവതി ഉദ്യോഗസ്ഥരെ ബന്ദിയാക്കാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''