രാജ്യാന്തരം

മകന്റെ പഠനത്തെക്കുറിച്ച് ചോദ്യം; "ഇതൊക്കെ ആര് നോക്കുന്നു, അവന് നാല് വയസ്സല്ലേ" എന്ന് അമ്മ, കൈയടി

സമകാലിക മലയാളം ഡെസ്ക്

ങ്ങളുടെ മക്കളെ ഏറ്റവും മിടുക്കരായി ചിത്രീകരിക്കാനാണ് പലപ്പോഴും മാതാപിതാക്കള്‍ ശ്രമിക്കുന്നത്. പ്രത്യേകിച്ച് സ്‌കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍. തന്റെ കുഞ്ഞ് മറ്റു കുട്ടികളേക്കാള്‍ ഒട്ടും പിന്നിലാകരുതെന്ന് കരുതിയാണ് ഓരോ കാര്യവും ചെയ്യുന്നത്. എന്നാലിപ്പോള്‍ ഒരു അമ്മ സ്‌കൂളില്‍ നിന്ന് നല്‍കിയ ഫോം പൂരിപ്പിച്ച് വൈറലായിരിക്കുകയാണ്. 

എമിലി ഗൗള്‍ഡ് എന്ന അമ്മ തന്റെ നാല് വയസ്സുകാരന്റെ ഫോം പൂരിപ്പിച്ചാണ് ശ്രദ്ധനേടിയത്. ഈ പോസ്റ്റ് വായിച്ചാല്‍ ആരും എമിലിയുടെ നര്‍മ്മബോധത്തിന് കൈയടിക്കും. ഈ ടേമില്‍ നിങ്ങളുടെ കുട്ടി മെച്ചപ്പെടുത്തണം എന്നാഗ്രഹിക്കുന്ന ഒരു കാര്യം?  മകളെ സാമൂഹിക വിരുദ്ധ സ്വഭാവം ഇല്ലാത്ത ആളാക്കണം എന്നായുരുന്നു എമിലിയുടെ ഉത്തരം. 

നിങ്ങളുടെ മകള്‍ അക്കാദമിക്ക് തലത്തില്‍ മെച്ചപ്പെടുത്തണം എന്നാഗ്രഹിക്കുന്ന ഒരു കാര്യം?  ഇതൊക്കെ ആര് നോക്കുന്നു അവന് നാല് വയസ്സല്ലേ എന്നായിരുന്നു എമിലിയുടെ മറുപടി. നിങ്ങളുടെ കുട്ടിയെ വിവരിക്കാന്‍ ആഗ്രഹിക്കുന്ന മൂന്ന് വാക്കുകള്‍? ചോദ്യത്തിന് എമിലി ഈ മൂന്ന് വാക്കുകള്‍ തെരഞ്ഞെടുത്തു, റേഡിയന്റ്, സ്വയംപര്യാപ്തന്‍, എഫോര്‍ട്ട്‌ലെസ്‌ലി കൂള്‍.

നിങ്ങളുടെ മകനെക്കുറിച്ച് ഞാന്‍ അറിയണം എന്നാഗ്രഹിക്കുന്ന എന്തെങ്കിലും കാര്യമുണ്ടോ എന്നായിരുന്നു അവസാനത്തെ ചോദ്യം. നിങ്ങള്‍ക്ക് അവനെ ഇഷ്ടപ്പെടും അവന്‍ അത്ര സ്വീറ്റാണ് എന്നായിരുന്നു ആ അമ്മയുടെ മറുപടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം