രാജ്യാന്തരം

റോഡില്‍ ആയിരക്കണക്കിന് ബിയര്‍ കാനുകള്‍; ഹൈവെ സ്തംഭിച്ചു (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

മിയാമി: ആയിക്കണക്കിന് ബിയര്‍ കാനുകള്‍ കൊണ്ടു അമേരിക്കയിലെ ഹൈവെ നിറഞ്ഞു. ഫ്‌ലോറിഡയിലാണ് അഞ്ച് ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്നാണ് കാനുകള്‍ റോഡില്‍ നിറഞ്ഞത്. 

ബുധനാഴ്ച രാവിലെയോടെയായിരുന്നു അപകടം. തിരക്കേറിയ ഹൈവേയില്‍ ആദ്യം രണ്ട് സെമി ട്രയിലറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇത് കണ്ടുവന്ന രണ്ട് സെമി ട്രയിലറുകള്‍ വാഹനം നിര്‍ത്തി. എന്നാല്‍ തൊട്ടുപിന്നാലെ ബിയര്‍ കാനുകളുമായി വന്ന മറ്റൊരു സെമി ട്രയിലറിന് നിര്‍ത്താന്‍ സാധിച്ചില്ല. 

ഇത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിച്ചു. തുടര്‍ന്ന് ബിയര്‍ കാനുകള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഹൈവേയില്‍ ഗതാഗതം സാധാരണ  നിലയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി