രാജ്യാന്തരം

നാസ ദൗത്യം ലക്ഷ്യം കണ്ടു; ഛിന്നഗ്രഹത്തില്‍ ഇടിച്ചിറങ്ങി ഡാര്‍ട്ട് പേടകം(വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ഛിന്നഗ്രഹത്തെ ഇടിച്ച് അതിന്റെ ഭ്രമണപാത തെറ്റിക്കാനുള്ള നാസയുടെ ഡാർട്ട് ദൗത്യം വിജയം. ഡാർട്ട് പേടകം ഛിന്ന​ഗ്രഹത്തെ ഇടിച്ചിറങ്ങുന്ന വീഡിയോ നാസ പങ്കുവെച്ചു. 

നാസയുടെ ഏറ്റവും വലിയ ത്രില്ലർ ദൗത്യങ്ങളിലൊന്നാണ് ഡാർട്ട് (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്‌ഷൻ ടെസ്റ്റ്). ഛിന്ന​ഗ്രഹത്തെ പ്രതിരോധിക്കാൻ ഡാർട്ടിന് കഴിഞ്ഞതോടെ ഭൗമ പ്രതിരോധരംഗത്തെ ഏറ്റവും നിർണായകമായ കാൽവയ്പായാണ് ഈ വിജയം കണക്കാക്കുന്നത്. 

ഭൂമിയിൽ നിന്ന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹമായ ഡിഡിമോസിനെ ചുറ്റിക്കറങ്ങുന്ന ഡൈഫോർമോസ് എന്ന ചെറുഛിന്നഗ്രഹത്തെയാണ്  ഡാർട്ട് ലക്ഷ്യമിട്ടത്. സെക്കൻഡിൽ 6.6 കിലോമീറ്റർ എന്ന വേഗത്തിലാണ് ഡാർട്ട് ചെറു ഛിന്നഗ്രഹത്തിനു നേരെ പാഞ്ഞടുത്തത്. ഡാർട്ടിന്റെ ഇടി വെടിയുണ്ടയേക്കാൾ വേ​ഗത്തിലാവും എന്നാണ് ശാസ്ത്രലോകം കണക്കാക്കിയിരുന്നത്. 

ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം വന്നാല്‍ പ്രതിരോധിക്കുകയാണ് ഡാര്‍ട്ട് പരീക്ഷണത്തിലൂടെയുള്ള ശാസ്ത്രലോകത്തിന്റെ ലക്ഷ്യം. നവംബര്‍ 24നായിരുന്നു ഡാര്‍ട്ട് പേടകത്തിന്റെ വിക്ഷേപണം. നാസയുടെ സ്‌പേസ് എക്‌സ് റോക്കറ്റിലേറിയായിരുന്നു ഡാര്‍ട്ടിന്റെ യാത്ര. 612 കിലോ ഭാരവും ഒന്നര മീറ്റര്‍ നീളവുമാണ് ഡാര്‍ട്ട് പേടകത്തിനുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്