രാജ്യാന്തരം

കാബൂളില്‍ വിദ്യാഭ്യാസകേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം; വിദ്യാര്‍ത്ഥികളടക്കം 19 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസകേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

കാജ് എജ്യുക്കേഷന്‍ സെന്ററില്‍ രാവിലെ 7.30 ഓടെയാണ് സ്‌ഫോടനമുണ്ടായതെന്ന് കാബൂള്‍ പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. 

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നാണ് എന്‍ജിഒ ആയ അഫ്ഗാന്‍ പീസ് വാച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം കാബൂളിന് സമീപം വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയില്‍ സ്‌ഫോടനം നടന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം; വേദിയിൽ സർപ്രൈസ് ആയി ജയറാമും പാർവതിയും

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

വീട്ടമ്മയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു, ദേഹത്ത് കയറിയിരുന്ന് വാ മൂടികെട്ടി; പൊന്നാനിയില്‍ വീണ്ടും കവര്‍ച്ച

കുടുംബശ്രീ യൂണിറ്റുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍