രാജ്യാന്തരം

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വേണ്ട; പാരിസില്‍ കൂട്ടത്തോടെ വോട്ട് ചെയ്ത് ജനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വാടകയ്ക്ക് എടുത്തക് ഉപയോഗിക്കാവുന്ന ഇ- സ്‌കൂട്ടറുകള്‍ നിരോധിക്കാന്‍ കൂട്ടമായി വോട്ട് ചെയ്ത് പാരിസിലെ ജനങ്ങള്‍. ഓഗസ്റ്റില്‍ കരാര്‍ അവസാനിക്കുന്നതോടെ, ഇനി പാരിസ് നഗരത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉണ്ടാകില്ല. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിലനിര്‍ത്തണോ വേണ്ടയോ എന്ന് പാരിസ് നഗരസഭ അഭിപ്രായ വോട്ടെടുപ്പ് നടത്തുകയായിരുന്നു. 

വോട്ടെടുപ്പില്‍ പങ്കെടുത്ത 89 ശതമാനം പേരും ഇലക്ട്രിക് സ്‌കൂട്ടറിന് എതിരെ വോട്ട് ചെയ്തു. 11ശതമാനമാണ് പിന്തുണച്ചത്. സെപ്റ്റംബര്‍ ഒന്നുമുതല്‍ നഗരത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഉണ്ടാകില്ലെന്ന് പാരിസ് മേയര്‍ ആന്‍ ഹിഡല്‍ഗോ പറഞ്ഞു. 

അതേസമയം, നഗസരസഭയുടെ നപടിക്ക് എതിരെ ഒരുവിഭാഗം ജനങ്ങള്‍ രംഗത്തെത്തി. നഗരത്തിന് പ്രകൃതി സൗഹൃദ ഗതാഗത സംവിധാനം നഷ്ടമാകുമെന്നാണ് വിമര്‍ശനം. 

പാരിസ് നഗരത്തില്‍ എവിടെയും എളുപ്പത്തില്‍ കുറഞ്ഞ നിരക്കില്‍ വാടകയ്ക്ക് എടുക്കാന്‍ സാധിക്കുന്ന വാഹനമായിരുന്നു ഇലക്ട്രിക് സ്‌കൂട്ടറുകള്‍. ആപ്പ് ഉപയോഗിച്ചാണ് ഇവ ബുക്ക് ചെയ്തിരുന്നത്. ധാരാളം വിനോദ സഞ്ചാരികളെയും ഇത് ആകര്‍ഷിച്ചിരുന്നു. 

അഞ്ചു വര്‍ഷം മുന്‍പാണ് ഈ സംവിധാനം പാരിസില്‍ നിലവില്‍ വന്നത്. ഇവ നിരന്തരം അപകടങ്ങള്‍ സൃഷ്ടിക്കുന്നെന്നും ട്രാഫിക് ബ്ലോക്കുകളുണ്ടാക്കുന്നു എന്നും പരാതി ഉയര്‍ന്നിരുന്നു. സ്‌കൂട്ടറുകള്‍ വാടകയ്ക്ക് എടുക്കുന്നവര്‍ ഇവ വഴിയരികില്‍ ഉപേക്ഷിച്ചു പോകുന്നത് സ്ഥിരമാവുകയും, പൊതുനിരത്തില്‍ ശല്യമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് സ്‌കൂട്ടറുകള്‍ നിരോധിക്കുന്ന കാര്യത്തില്‍ നഗരസഭ അഭിപ്രായ വോട്ടെടുത്ത് നടത്തിയത്. 

  സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ