രാജ്യാന്തരം

മ്യാന്‍മാര്‍ ഗ്രാമത്തില്‍ ജനക്കൂട്ടത്തിന് നേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 100പേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

മ്യാന്മാറില്‍ വിമതര്‍ക്ക് നേരെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 100പേര്‍ കൊല്ലപ്പെട്ടു. സജെയ്ങ് മേഖലയിലെ കന്‍ബാലു ടൗണ്‍ഷിപ്പിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടതില്‍ 30 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. 

ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടത്തിയതെന്ന് മ്യാന്മാറിലെ സൈനിക ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന കാര്യത്തില്‍ സൈന്യം വ്യക്തത നല്‍കിയിട്ടില്ല. 

സജെയ്ങ് മേഖലയിലെ പാസി ഗ്രാമത്തില്‍ പട്ടാള ഭരണകൂടത്തിന് എതിരെ പോരാടുന്ന പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സിന്റെ ഓഫീസ് തുറക്കുന്ന ചടങ്ങിന് നേരെയാണ് ആക്രമണം നടത്തിയത്. ചടങ്ങില്‍ പങ്കെടുക്കാനായി വന്‍ജനക്കൂട്ടം എത്തിയിരുന്നു. ഈസമയത്ത് പട്ടാളം ബോംബ് വര്‍ഷിക്കുകയായിരുന്നു.

2021ല്‍ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം വീണ്ടും അധികാരം പിടിച്ചെടുത്തതിന് ശേഷം, വിമത ഗ്രൂപ്പുകള്‍ക്ക് നേരെ വന്‍ സൈനിക നീക്കങ്ങളാണ് നടത്തിവരുന്നത്. പട്ടാളത്തിന്റെ ആക്രമണത്തില്‍ നിരവധി സാധാരണക്കാരും കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞവര്‍ഷം കച്ചിന്‍ മേഖലയിലുണ്ടായ വ്യോമാക്രമണത്തില്‍ 50പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 3,100പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു