രാജ്യാന്തരം

മക്കയിലേക്ക് പുറപ്പെട്ട ബസ് മറിഞ്ഞു; സൗദിയില്‍ 44പേര്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്


റിയാദ്: സൗദി അറേബ്യയില്‍ മക്ക-റിയാദ് റോഡില്‍ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. ഹുമയ്യാത്തിനും അല്‍ഖാസിറക്കും ഇടയിലാണ് അപകടം നടന്നത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉംറ തീര്‍ഥാടകരാണോ ബസില്‍ എന്ന് വ്യക്തമായിട്ടില്ല. 

സൗദി റെഡ് ക്രസന്റിന് കീഴിലെ 10 ആംബുലന്‍സ് സംഘങ്ങളും ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആറു ആംബുലന്‍സ് സംഘങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരില്‍ 36 പേരെ അല്‍റുവൈദ, അല്‍ഖാസിറ, അഫീഫ്, ദലം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 10 പേര്‍ക്ക് സംഭവസ്ഥലത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 640 രൂപ

'ഹര്‍ദിക് അഡ്വാന്‍സായി പണിവാങ്ങി'; കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണ; സസ്‌പെന്‍ഷന്‍, 30 ലക്ഷംപിഴ

14 വര്‍ഷം വിവാഹമോചിതര്‍, മകള്‍ക്ക് വേണ്ടി വീണ്ടും ഒന്നിച്ച് ദമ്പതികള്‍; സ്നേഹഗാഥ

'എന്താണ് ചെയ്യേണ്ടതെന്ന് അറിയാതിരിക്കുകയായിരുന്നു, അപ്പോഴാണ് സിനിമയിലെത്തിയത്'; 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ബിജു മേനോൻ

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ക്കെതിരായ നടപടിക്ക് സ്‌റ്റേ