രാജ്യാന്തരം

ക്രിമിയയില്‍ ഇന്ധന ശാലയില്‍ വന്‍ തീപിടിത്തം; യുക്രൈന്‍ ഡ്രോണ്‍ ആക്രമണം എന്ന് റഷ്യ, വ്യോമാക്രമണത്തില്‍ 26 മരണം

സമകാലിക മലയാളം ഡെസ്ക്

ഷ്യന്‍ അധിനിവേശ ക്രിമിയയില്‍ ഇന്ധന ശാലയില്‍ വന്‍ തീപിടിത്തം. യുക്രൈന്‍ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് സെവസ്റ്റപോളിലെ ഇന്ധന ശാലയില്‍ തീപിടിത്തമുണ്ടായത് എന്നാണ് സൂചന. പ്രാഥമിക അന്വേഷണത്തില്‍ ഡ്രോണ്‍ ആക്രമണമാണ് തീപിടിത്തതിന് കാരണമെന്നാണ് വ്യക്തമാകുന്നത് എന്ന് ക്രിമിയന്‍ ഗവര്‍ണര്‍ മിഖായില്‍ റസ്‌വോഷയേവ് പറഞ്ഞു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ശനിയാഴ്ച പുലര്‍ച്ചെയാണ് ക്രിമിയയിലെ പ്രധാന തുറമുഖ നഗരമായ സെവസ്റ്റപോളിലെ ഇന്ധന ശാലയില്‍ തീപിടിത്തമുണ്ടായത്. 

ഇന്ധന ശാലയിലെ നാല് ടാങ്കുകള്‍ക്കും തീപിടിച്ചതായാണ് വിവരം. എന്നാല്‍, ആള്‍നാശം സംഭവിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. എണ്ണശാലയിലെ കൂറ്റന്‍ തീപിടിത്തതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 

യുക്രൈനില്‍ വ്യാപക ആക്രണം

അതേസമയം, ശനിയാഴ്ച യുക്രൈനിലെ പ്രധാന നഗരങ്ങളില്‍ റഷ്യ ഒരേസമയം വ്യോമാക്രമണം നടത്തി. അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു. ഫ്‌ലാറ്റുകള്‍ ലക്ഷ്യമിട്ടാണ് വെച്ചാണ് ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് റഷ്യ വീണ്ടും ആക്രമണം ശക്തമാക്കിയിരിക്കുന്നത്. തിരിച്ചടി നല്‍കുമെന്ന് യുക്രൈന്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ക്രിമിയയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് തങ്ങളാണോ എന്നതില്‍ വ്യക്തത വരുത്തിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

മയക്കുമരുന്ന് കലർത്തിയ തീർത്ഥം നൽകി ടിവി അവതാരകയെ പീഡിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

2170 കോടി രൂപ! വരുമാനത്തിലെ ഒന്നാം സ്ഥാനം വീണ്ടും റൊണാള്‍ഡോയ്ക്ക്

സ്വര്‍ണ വിലയില്‍ ഇടിവ്, പവന് 200 രൂപ കുറഞ്ഞു