രാജ്യാന്തരം

ഗര്‍ഭത്തില്‍ രണ്ട് കുട്ടികളാണെന്നറിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു; ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി 70കാരി

സമകാലിക മലയാളം ഡെസ്ക്

രട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി ഉഗാണ്ടയിലെ 70 കാരി. ഐവിഎഫ് ചികിത്സയെ തുടര്‍ന്നാണ് സ്ത്രീ ഗര്‍ഭിണിയായത്. തലസ്ഥാനമായ കമ്പാലയിലെ ഫെര്‍ട്ടിലിറ്റി സെന്ററില്‍ വച്ച് സിസേറിയനിലൂടെയാണ് സഫീന നമുക്വായ ഇരട്ട കുട്ടികള്‍ക്ക്  ജന്മം നല്‍കിയത്. ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ്. 

ഐവിഎഫിനായി അമ്മ ഒരു ദാതാവിന്റെ അണ്ഡവും പങ്കാളിയുടെ ബീജവുമാണ് ഉപയോഗിച്ചതെന്ന് ഇവരെ ചികിത്സിച്ച വിമന്‍സ് ഹോസ്പിറ്റല്‍ ഇന്റര്‍നാഷണല്‍ ഫെര്‍ട്ടിലിറ്റി സെന്ററിലെ ഡോക്ടര്‍ പറഞ്ഞു. 

മാസം തികയാതെ 31 -ാമത്തെ ആഴ്ചയിലാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്. അവരെ പിന്നീട് ഇന്‍കുബേറ്ററുകളിലാക്കി. നിലവില്‍ കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതിയില്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്ന് ഡോക്ടര്‍ പറയുന്നു. എന്നാല്‍ ഇരട്ടക്കുട്ടികളുണ്ടായിട്ടും ദുഃഖമാണ് സഫീന നമുക്വായക്ക് ലഭിച്ചത്. തനിക്ക് ഇരട്ടക്കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്ന് മനസിലാക്കിയതോടെ തന്റെ പങ്കാളി തന്നെ ഉപേക്ഷിച്ചു പോയെന്നും ഗര്‍ഭകാലം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും സഫീന പറഞ്ഞിരുന്നു. കുട്ടികളുണ്ടാകാത്തതില്‍ വലിയ വിഷമമായിരുന്നുവെന്നും എല്ലാവരും കുട്ടികളുമായി നടക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. 

2019 -ല്‍ ഇന്ത്യയില്‍  73 കാരി ഐവിഎഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍