രാജ്യാന്തരം

തെരഞ്ഞത് 660 കിലോമീറ്റര്‍; ഓസ്‌ട്രേലിയയില്‍ കളഞ്ഞുപോയ ആണവ ക്യാപ്‌സൂള്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയയില്‍ കാണാതായ ആണവ ഉപകരണം കണ്ടെത്തി. 660ഓളം കിലോമീറ്റര്‍ തെരഞ്ഞതിന് ശേഷമാണ് ഒടുവില്‍ റോഡരികില്‍ നിന്ന് ക്യാപ്‌സൂള്‍ കണ്ടുകിട്ടിയത്. 'ഇത് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ വൈക്കോല്‍ കൂനയില്‍ സൂചി കണ്ടെത്തുന്നതുപോലെ ഒടുവില്‍ കണ്ടെത്തി' ഓസ്‌ട്രേലിയന്‍ എമര്‍ജന്‍സി സര്‍വീസ് മന്ത്രി സ്റ്റീഫന്‍ ഡൗസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ആണവ വികിരണ ശേഷിയുള്ള സീഷ്യം 137 അടങ്ങിയ ക്യാപ്സൂള്‍ ആണ് ട്രക്കില്‍ കൊണ്ടുപോകുന്നതിനിടെ കളഞ്ഞുപോയത്. ന്യൂമാനിലെ റയോ ടിന്റോ ഇരുമ്പ് ഖനിയില്‍ നിന്ന് 1400 കിലോമീറ്റര്‍ അകലെ പെര്‍ത്ത് നഗരത്തിലെ സ്റ്റോറിലേക്കു കൊണ്ടുപോയ ഗുളികവലുപ്പത്തിലുള്ള ഉപകരണമാണ് കളഞ്ഞുപോയത്.

ആണവ വികിരണ വസ്തുക്കള്‍ കണ്ടെത്താനുള്ള ഡിറ്റക്ടറുകള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ സൈന്യം, ആണവ വകുപ്പ്, വിവിധ പൊലീസ് ഏജന്‍സികള്‍ തുടങ്ങിയവര്‍ തിരച്ചില്‍ നടത്തിവരികയായിരുന്നു.

യാത്രയ്ക്കിടെ ട്രക്കിലുണ്ടായ കുലുക്കത്തെ തുടര്‍ന്ന് തെറിച്ചു പോയതാകാമെന്നാണ് കരുതുന്നത്. ആണവായുധത്തിന്റെ സ്വഭാവം ഇതിനില്ലെങ്കിലും കയ്യിലെടുക്കുകയോ സമീപത്ത് ഏറെനേരം കഴിയുകയോ ചെയ്യുന്നവര്‍ക്ക് ത്വക്രോഗവും ദഹന, പ്രതിരോധ വ്യവസ്ഥകളില്‍ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലം സമ്പര്‍ക്കം തുടര്‍ന്നാല്‍ കാന്‍സറിനു കാരണമാകാം. ഇതില്‍ നിന്നുള്ള വികിരണശേഷി 24 മണിക്കൂറിനുള്ളില്‍ 10 എക്‌സ്‌റേയ്ക്കു തുല്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും