രാജ്യാന്തരം

ന്യൂസിലന്‍ഡില്‍ ശക്തിയേറിയ ഭൂചലനം; 5.7 തീവ്രത- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തിയേറിയ ഭൂകമ്പം. 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചുഴലിക്കാറ്റിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ വിറപ്പിച്ച് ഭൂകമ്പം ഉണ്ടായത്. വെല്ലിംഗ്ടണിന് സമീപം പരപ്പാറമുവിന് വടക്ക് പടിഞ്ഞാറ് 50 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഭൗമോപരിതലത്തില്‍ നിന്ന് 57.4 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂചലന സാധ്യത കൂടിയ റിംഗ് ഫയര്‍ മേഖലയിലാണ് ന്യൂസിലന്‍ഡ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് ഗബ്രിയേലിന്റെ കെടുതികള്‍ നേരിടുന്നതിനിടെയാണ് ന്യൂസിലന്‍ഡിനെ കുലുക്കി ഭൂചലനം ഉണ്ടായത്. ഭൂചലനത്തില്‍ നാലുപേരാണ് മരിച്ചത്. പതിനായിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു

ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

കെജരിവാളിന്‍റെ അഭാവം നികത്താന്‍ സുനിത; ഈസ്റ്റ് ഡല്‍ഹിയിൽ എഎപിയുടെ വന്‍ റോഡ് ഷോ