രാജ്യാന്തരം

ഇതാ ട്വിറ്ററിന്റെ പുതിയ സിഇഒ; പരാഗ് അഗര്‍വാളിനേക്കാള്‍ മെച്ചമെന്ന് മസ്‌ക്; വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

സൻഫ്രാൻസിസ്കോ: ട്വിറ്ററിന്റെ പുതിയ സിഇഒയെ പരിയപ്പെടുത്തി ഇലോണ്‍
മസ്‌ക്. സിഇഒയുടെ കസേരയിൽ ഇരിക്കുന്ന തന്റെ വളർത്തു നായ ഫ്ലോക്കി എന്ന ഷിബ ഇനു വിഭാഗത്തിലുള്ള നായയുടെ ചിത്രം പങ്കുവെച്ചാണ് ട്വിറ്റർ മേധാവിയുടെ പ്രസ്‌താവന. തന്റെ നായ ട്വിറ്ററിന്റെ മുൻ സിഇഒ പരാ​ഗ് അ​ഗർവാളിനെക്കാൾ മെച്ചമാണെന്ന് പറഞ്ഞ മസ്‌ക് പരാ​ഗിനെയും പരി​ഹസിച്ചു. നായ കറുത്ത ടീ-ഷർട്ട് ധരിച്ച് മുന്നിലെ മേശപ്പുറത്ത് ഫയലുകളും ലാപ്പ് ടോപ്പും വെച്ചിരിക്കുന്നതാണ് ചിത്രം.

ട്വിറ്ററിന്റെ പുതിയ സിഇഒ ​ഗംഭീരമാണെന്നായിരുന്നു ചിത്രത്തിന് മസ്‌ക് നൽകിയ ക്യാപ്‌ഷൻ. പരാ​ഗ് അ​ഗർവാളിന്റെ പേരെടുത്ത് പറയാതെ മുൻപുണ്ടായിരുന്ന ആളെക്കാൻ ഫ്ലോക്കി ഭേദമാണെന്നും മസ്‌ക് മറ്റൊരു ട്വീറ്റിൽ പറഞ്ഞു. ഇലോണ്‍
മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പരാ​ഗ് അ​ഗർവാളിനെയടക്കം നിരവധി ആളുകളെ പുറത്താക്കിയിരുന്നു. മസ്‌ക് ചുമതലയേറ്റ ശേഷം ട്വിറ്ററിൽ നിരവധി മാറ്റങ്ങൾ വരുത്തിയിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത