രാജ്യാന്തരം

'ഡബിൾ സ്‌ട്രോങ് ആണ്', വർക്ക്ഔട്ട് ചെയ്യുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമം, അക്രമിയെ 'കൈകാര്യം ചെയ്ത്' യുവതി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ തിരിച്ചടിച്ച് യുവതി. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം. പകച്ചുപോകാവുന്ന നിമിഷം, ജിമ്മില്‍ ഒറ്റയ്ക്ക് വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ നശാലി അല്‍മ എന്ന 24കാരിയെ സെവ്യര്‍ തോമസ് എന്ന യുവാവാണ് കടന്ന് പിടിക്കാന്‍ ശ്രമിച്ചത്.

ചെറുത്തു നിന്നുവെന്ന് മാത്രമല്ല യുവാവിനെ ഇടിച്ച് ശെരിപ്പെടുത്തുകയും ചെയ്തു യുവതി. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായതോടെ നശാലിക്ക് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. മോഡലും ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറുമാണ് നശാലി അല്‍മ. തന്നെ കടന്ന് പിടിക്കാന്‍ വന്നപ്പോള്‍ ആദ്യം അയാളെ തള്ളിയിടാൻ ശ്രമിച്ചു.

വീണ്ടും തന്നെ ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് തിരിച്ചാക്രമിക്കേണ്ടി വന്നതെന്നും നശാലി പൊലീസിന് മൊഴി നൽകി. ഒരിക്കലും തോറ്റുകൊടുക്കരുത്. എന്റെ മാതാപിതാക്കളും എന്നെ പഠിപ്പിച്ചത് അതാണ്. തിരിച്ച് ആക്രമിക്കുമ്പോഴും ഉള്ളില്‍ അതായിരുന്നെന്ന് നശാലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച