രാജ്യാന്തരം

കാബൂളില്‍ സൈനിക വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; പത്തുപേര്‍ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ സൈനിക വിമാനത്താവളത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

സൈനിക വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച വടക്കന്‍ തഖര്‍ പ്രവിശ്യയിലെ താലുഖാന്‍ നഗരത്തില്‍ സ്ഫോടനം നടന്നിരുന്നു. ഇതില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

സ്ഫോടനം നടന്നതായി താലിബാന്‍ സുരക്ഷാ കമാന്‍ഡര്‍ അബ്ദുള്‍ മുബിന്‍ സാഫി സ്ഥിരീകരിച്ചു. ഒരു തദ്ദേശസ്ഥാപന ഉദ്യോഗസ്ഥന്റെമേശയ്ക്ക് കീഴിലാണ് ബോംബ് സ്ഥാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

തുമ്പായി ലഭിച്ചത് കാറിന്റെ നിറം മാത്രം, അഞ്ചുമാസത്തിനിടെ പരിശോധിച്ചത് 2000ലധികം സിസിടിവി ദൃശ്യങ്ങള്‍; വയോധികയുടെ അപകടമരണത്തില്‍ പ്രതി പിടിയില്‍

നിരന്തരം മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന സിനിമ

'എത്രയും വേഗം അവനെ കൊല്ലണം'; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ

'വിദേശത്ത് മാത്രമല്ല, ഇങ്ങ് കേരളത്തിലും പറ്റും'; പോറല്‍ പോലുമേല്‍ക്കാതെ വീട് മാറ്റി സ്ഥാപിച്ചു- വീഡിയോ