രാജ്യാന്തരം

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; ഇറാനില്‍ മൂന്നുപേര്‍ക്ക് കൂടി വധശിക്ഷ

സമകാലിക മലയാളം ഡെസ്ക്


ടെഹ്‌റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്നുപേര്‍ക്ക് കൂടി വധശിക്ഷ വിധിച്ചു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് മൂന്നുപേര്‍ക്ക് ഇറാന്‍ കോടതി തിങ്കളാഴ്ച വധശിക്ഷ വിധിച്ചത്. ഇതോടെ, പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ ലഭിച്ചവരുടെ എണ്ണം 17 ആയി. 

ഇതില്‍ നാലുപേരെ ഇതിനോടകം വധിച്ചിട്ടുണ്ട്. രണ്ടുപേരെ ശനിയാഴ്ചയാണ് വധിച്ചത്. പാരാ മിലിറ്ററി ഫോഴ്‌സ് ഉദ്യോഗസ്ഥനെ വധിച്ച കുറ്റത്തിനാണ് ഇവരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 

വധശിക്ഷയ്ക്ക് എതിരായി രണ്ടുപേര്‍ നല്‍കിയ ഹര്‍ജി ഇറാന്‍ സുപ്രീംകോടതി തള്ളി. ഇവരുടെ ശിക്ഷ ഉടന്‍ നടപ്പാക്കും എന്നാണ് സൂചന. ദൈവത്തിന് നേരെ യുദ്ധം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. 

ഇറാന്‍ മത പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മഹ്‌സ അമീനിയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആളിപ്പടര്‍ന്നത്. പ്രക്ഷോഭത്തില്‍ ഇതിനോടകം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ