രാജ്യാന്തരം

ഏത് നിമിഷവും പൊട്ടിത്തെറിക്കും; സൈനികന്റെ നെഞ്ചില്‍ തുളഞ്ഞുകയറി ഗ്രനേഡ്, അതിസാഹസിക ശസ്ത്രക്രിയ, പുറത്തെടുത്ത് ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്

യുക്രൈന്‍ സൈനികന്റെ നെഞ്ചില്‍ തുളച്ചു കയറിയ ഗ്രനേഡ് സാഹസിക ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍. പ്രവര്‍ത്തനം നിലച്ചിട്ടില്ലാത്ത ഗ്രനേഡ് ആണ് ഡോക്ടര്‍ പുറത്തെടുത്തത്. ബഖ്മുട് പ്രദേശത്ത് റഷ്യന്‍ ആക്രമണം ചെറുക്കുന്നതിനിടെയാണ് സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് തുളച്ചു കയറിയത്. 

ഏത് നിമിഷയും പൊട്ടിത്തെറിക്കുന്ന അവസ്ഥയില്‍ ആയിരുന്നു ഗ്രനേഡ്. രണ്ട് സൈനികരുടെ സഹായത്തോടെ ആയിരുന്നു ശസ്ത്രക്രിയ. 'സൈനികന്റെ ശരീരത്തില്‍ തുളഞ്ഞു കയറിയ വിഒജി ഗ്രനേഡ് ഞങ്ങളുടെ സൈനിക ഡോക്ടര്‍ പുറത്തെടുത്തു. സൈന്യത്തിലെ ഏറ്റവും പരിചയ സമ്പന്നനായ സര്‍ജന്‍ മേജര്‍ ജനറല്‍ ആന്‍ഡ്രി വെര്‍ബ ആണ് ശസ്ത്രക്രിയ നടത്തിയത്. ഗ്രനേഡ് ഏതുനിമിഷവും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടായിരുന്നു. അതിനാല്‍ ഇലക്ട്രോണിക് സഹായമില്ലാതെ ആയിരുന്നു ശസ്ത്രക്രിയ.'- യുക്രൈന്‍ സൈന്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. 

പരിക്കേറ്റ സൈനികനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും യുക്രൈന്‍ സൈന്യം വ്യക്തമാക്കി. അതേസമയം, എങ്ങനെയാണ് സൈനികന്റെ ശരീരത്തില്‍ ഗ്രനേഡ് തുളച്ചതെന്നും എവിടെവെച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും സൈന്യം വ്യക്തമാക്കിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ