രാജ്യാന്തരം

രണ്ട് ലോകമഹായുദ്ധ കാലങ്ങൾ, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആൻട്രി വിടവാങ്ങി

സമകാലിക മലയാളം ഡെസ്ക്


ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും കന്യാസ്ത്രീയുമായ ആൻട്രി അന്തരിച്ചു. 118 വയസായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അന്ത്യം.  ഫ്രാൻസിലെ ടൗലോൺ ന​ഗരത്തിലായിരുന്നു വിശ്രമകാലം ചെലവിഴിച്ചിരുന്നത്. മരണവിവരം ടൗലോൺ മേയർ ഹ്യൂബർട്ട് ഫാൽക്കോയാണ് ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചത്.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആൻട്രി വിട പറഞ്ഞു. വളരെ ദുഖത്തോടെയും ഖേദത്തോടെയും ഈ വിവരം അറിയിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. സിസ്റ്റർ നമ്മളെ വിട്ടു പോയത് ദുഖകരമെങ്കിലും സഹോദരനൊപ്പം ചേരുകയെന്നത് അവരുടെ ആഗ്രഹമായിരുന്നുവെന്നും അവരെ സംബന്ധിച്ചിടത്തോളം ഇത് സ്വാതന്ത്ര്യമാണെന്നും കത്തോലിക്ക വക്താവ് അറിയിച്ചു.

1904 ഫെബ്രുവരി 11നാണ് ജനനം. രണ്ട് ലോകമഹായുദ്ധങ്ങൾ കണ്ട ജീവിതം. ആൻട്രി ജനിച്ച് 10 വർഷങ്ങൾക്ക് ശേഷമാണ് ഒന്നാം ലോക മഹായുദ്ധം. കന്യാസ്ത്രീയാകാൻ തിരുവസ്ത്രം സ്വീകരിക്കുന്നതിന് മുൻപ് 28 വർഷത്തോളം രണ്ടാം ലോക മഹായുദ്ധകാലത്ത് അനാഥരായവരേയും പ്രായമായവരേയും സേവിച്ചിരുന്നു. ഏറ്റവും കാലം മതത്തിന് വേണ്ടി സേവനം ചെയ്ത ​ഗിന്നസ് റെക്കോഡ് 2022ൽ സിസ്റ്റർ ആൻട്രിയെ തേടിയെത്തിയിരുന്നു. ഗിന്നസ് റെക്കോഡ് പ്രകാരം ഏറ്റവും കൂടുതൽ വർഷം ജീവിച്ചിരുന്ന കന്യാസ്ത്രീയാണ് ആൻട്രി.

ആൻട്രിയയുടെ 118-ാം പിറന്നാൽ ദിവസത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സ്വന്തം കൈപ്പടയിൽ അവർക്ക് ഒരു കത്ത് എഴുതി നൽകിയിരുന്നു. ​ഗിന്നസ് റെക്കോഡ് പ്രകാരം 122 വയസ് വരെ ജീവിച്ചിരുന്ന ഫ്രഞ്ചുകാരിയായ ജെനി ലൂസിയാണ് ഏറ്റവും കാലം ജീവിച്ചിരുന്ന വ്യക്തി. പിന്നീട് 119 വയസ് വരെ ജീവിച്ചിരുന്ന ജാപ്പനീസുകാരിയായ കാനേ തനാക്കയാണ് രണ്ടാമത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍