രാജ്യാന്തരം

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണം, ജസീന്ത അടുത്ത മാസം സ്ഥാനമൊഴിയും

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടൺ: ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ അടുത്തമാസം സ്ഥാനമൊഴിയും. ഫെബ്രുവരി ഏഴിന് ജസീന്ത ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് തീരുമാനമെന്നും ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ജസീന്ത അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു പ്രഖ്യാപനം. 

ഒക്ടോബർ 14ന് ന്യൂസീലൻഡിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ലോകത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനം. അടുത്ത ഭരണാധികാരിയെ കണ്ടെത്താൻ വരും ദിവസങ്ങളിൽ വോട്ടെടുപ്പ് നടക്കും. 

2017 ലാണ് ജസീന്ത ആർഡേൺ തന്റെ 37-ാം വയസിൽ ന്യൂസീലൻഡ് പ്രധാനമന്ത്രിയായി ഭരണമേറ്റടുത്തത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ആർഡേൺ മാറി. കൊവിഡ് മഹാമാരിയിലൂടെയും ക്രൈസ്റ്റ് ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന ഭീകരാക്രമണം ഉൾപ്പെടെയുള്ള സമയങ്ങളിൽ അവർ ന്യൂസിലാൻഡിനെ നയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു