രാജ്യാന്തരം

നിലംപരിശായി പാകിസ്ഥാന്‍ കറന്‍സി; ഡോളറിന് 266 രൂപ

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്. ഒരു ഡോളറിന് 266 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്നതിനിടെയാണ് കറന്‍സി മൂല്യം ഇടിഞ്ഞത്. 

ഇന്നലെ ഒറ്റ ദിവസം മാത്രം 24 രൂപയുടെ ഇടിവാണ് പാക് കറന്‍സിക്കുണ്ടായത്. ഇന്നു വ്യാപാരം തുടങ്ങിയപ്പോള്‍ വീണ്ടും ഇടിയുകയായിരുന്നു. 

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ രാജ്യാന്തര നാണയ നിധിയില്‍നിന്നു വായ്പ കണ്ടെത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ ഇനിയും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ല. ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് പാകിസ്ഥാനിലെ സ്ഥിതിയെന്നും ഗുരുതരമായ പ്രതിസന്ധിയിലാണ് രാജ്യമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു