രാജ്യാന്തരം

'അമ്മയെ വിളിച്ച് കരഞ്ഞിട്ടും വിട്ടില്ല', അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാരന് നേരെ പൊലീസ് അതിക്രമം; 29കാരന്‍ കൊല്ലപ്പെട്ടു - വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:  ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന്റെ ഓര്‍മ്മകള്‍ നിലനില്‍ക്കേ, അമേരിക്കയില്‍ മറ്റൊരു കറുത്തവര്‍ഗക്കാരനും സമാനമായ രീതിയില്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടു. പൊലീസ് അതിക്രമത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 29കാരന്‍ ടയര്‍ നിക്കോള്‍സ് ആണ് മരിച്ചത്. നിക്കോള്‍സിനെ പൊലീസുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

മിനിയാപൊളിസില്‍ മെംഫിസ് പൊലീസ് ഉദ്യോഗസ്ഥരാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസിന്റെ അടി കൊണ്ട് നിലത്തുവീണ നിക്കോള്‍സിന്റെ മുഖത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

മാം എന്ന് മൂന്ന് തവണ അമ്മയെ വിളിച്ച് നിക്കോള്‍സ് കരഞ്ഞു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. പൊലീസ് ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തില്‍ നില്‍ക്കാന്‍ കഴിയാതെ നിക്കോള്‍സ് മുട്ടുകുത്തി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.പൊലീസ് അതിക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നിക്കോള്‍സ് ജനുവരി പത്തിനാണ് മരിച്ചത്. മര്‍ദ്ദനത്തിന്റെ നാലു ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നതോടെ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ്.മുഖം ലക്ഷ്യമാക്കിയിരുന്നു മര്‍ദ്ദനം മുഴുവനും. 

ഗതാഗത നിയമ ലംഘനം ചൂണ്ടിക്കാട്ടിയിരുന്നു പൊലീസ് അതിക്രമം എന്നാണ് റിപ്പോര്‍ട്ട്. ഫെഡ്എക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന നിക്കോള്‍സിന് നാലുവയസുള്ള മകനുണ്ട്. 2020ലാണ് ജോര്‍ജ് ഫ്‌ളോയിഡ് സമാനമായ രീതിയില്‍ കൊല്ലപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി