രാജ്യാന്തരം

മോദി ഡോക്യുമെന്ററി; ബിബിസി ആസ്ഥാനത്ത് ഇന്ത്യക്കാരുടെ പ്രതിഷേധം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയക്കെതിരെ ലണ്ടനില്‍ ഇന്ത്യക്കാരുടെ പ്രതിഷേധം. പോര്‍ട്ട് ലാന്‍ഡ് പാലസിലെ ബിബിസി ആസ്ഥാനത്തിന് മുന്നിലാണ് ഇന്ത്യന്‍ വംശജര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ബിബിസിക്ക് എതിരെയുള്ള പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. 

അമേരിക്കയിലെ കാലിഫോര്‍ണിയയിലും ബിബിസി ഡോക്യുമെന്ററിക്ക് എതിരെ പ്രതിഷേധം നടന്നു. ഈ പ്രതിഷേധത്തില്‍ അമ്പതോളം പേര്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബിബിസി ഡോക്യുമെന്ററി വംശീയാധിക്ഷേപം നടത്തുകയാണെന്നും ഇന്ത്യയുടെ പരമാധികാരത്തിലേക്ക് കടന്നുകയറുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ബിബിസി വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന ചാനലാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള 'ഇന്ത്യ; ദി മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായി ബിബിസി പുറത്തുവിട്ടിരുന്നു. ഗുജറാത്ത് കലാപം അടക്കം പ്രമേയമായ ഡോക്യുമെന്ററി ഇന്ത്യയില്‍ നിരോധിച്ചു. ഇതിന് പിന്നാലെ സര്‍ക്കാരിന് എതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ബിബിസിയെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി