രാജ്യാന്തരം

'ഞങ്ങള്‍ക്ക് അവള്‍ മരിച്ചു'; പാകിസ്ഥാന്‍ യുവാവിനെ കല്യാണം കഴിച്ചതിനെതിരെ അഞ്ജുവിന്റെ പിതാവ്

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: 'ഞങ്ങള്‍ അവള്‍ക്ക് മരിച്ചതുപോലെയാണ്. അവളുമായി യാതൊരു ബന്ധവുമില്ല' പാകിസ്ഥാനിലെ ലൈബര്‍ പഖ്തൂന്‍ഖ് വ പ്രവിശ്യയിലേക്ക് പോയി ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചതിന് പിന്നാലെ വിശദീകരണവുമായി രാജസ്ഥാന്‍ സ്വദേശിയായ പിതാവ് ഗയാപ്രസാദ്. അഞ്ജു അവളുടെ മക്കളുടെ ഭാവി നശിപ്പിച്ചുവെന്നും മധ്യപ്രദേശിലെ ഗ്വാളിയോര്‍ ജില്ലയിലെ ബൗന ഗ്രാമത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ ഗയാ പ്രസാദ് പറഞ്ഞു. 

'രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവള്‍ പോയി. മക്കളെ കുറിച്ചു പോലും അവള്‍ ചിന്തിച്ചില്ല. അവള്‍ക്ക് ഇത് ചെയ്യണമെങ്കില്‍, അവള്‍ ആദ്യം വിവാഹമോചനം നേടണമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് അവള്‍ മരിച്ചു. അവളുടെ മക്കള്‍ക്കും ഭര്‍ത്താവിനും എന്ത് സംഭവിക്കും? 13 വയസ്സുള്ള മകളെയും 5 വയസ്സുള്ള മകനെയും ആരാണ് പരിപാലിക്കുക? മക്കളുടെയും ഭര്‍ത്താവിന്റെയും ഭാവി അവള്‍ തകര്‍ത്തു'- പിതാവ് കൂട്ടിച്ചേര്‍ത്തു.

അഞ്ജു ഇസ്ലാം മതം സ്വീകരിച്ചോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഇതുസംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് പിതാവ് പറഞ്ഞു. അഞ്ജുവിനെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുമോ എന്ന ചോദ്യത്തിന്, താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്നായിരുന്നു മറുപടി. 'ഞാന്‍ പ്രാര്‍ഥിക്കുന്നു, അവള്‍ അവിടെ മരിക്കട്ടെ'. ആരെയും അറിയിക്കാതെ പാകിസ്ഥാനിലേക്ക് പോയത് തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇസ്ലാം മതം സ്വീകരിച്ചതിനുശേഷം അഞ്ജു ഫെയ്‌സ്ബുക് സുഹൃത്ത് നസ്‌റുല്ലയെ വിവാഹം കഴിച്ചുവെന്നും ഇപ്പോള്‍ ഫാത്തിമ എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇരുവരും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ