രാജ്യാന്തരം

ഇമ്രാനെ ടിവിയില്‍ കാണിക്കരുത്‌; ഉത്തരവിട്ട്‌ പാകിസ്ഥാന്‍ സൈന്യം; റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇമ്രാന്‍ ഖാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നത് നിര്‍ത്തിവെക്കാന്‍ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കി പാകിസ്ഥാന്‍ സൈന്യം. ഈയാഴ്ച ആദ്യം പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സൈന്യം നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. അല്‍ ഖാദിര്‍ ട്രസ്റ്റ് കേസില്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന്റെ ജനപ്രീതിക്ക് കോട്ടം തട്ടാത്ത സാഹചര്യത്തിലാണ് നടപടി.

മെയ് 9ന് അല്‍ ഖാദിര്‍ അഴിമതി കേസില്‍ ഇമ്രാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും അക്രമങ്ങളും അരങ്ങേറിയിരുന്നു. പാക് പഞ്ചാബ് പ്രവിശ്യയില്‍ മാത്രം ഏകദേശം ആയിരത്തോളം തെഹ്രീക് ഇ ഇന്‍സാഫ് നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റിലായിരുന്നു. ഒരു ഡസനോളം പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു.

ഇമ്രാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിര്‍ത്തണമെന്ന സൈന്യത്തിന്റെ നിര്‍ദേശം രാജ്യത്തെ ആറിലധികം മാധ്യമപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചതായി ദി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാധ്യമപ്രവര്‍ത്തകരെ ദ്രോഹിക്കാന്‍ അവര്‍ക്ക് ഒരുപാട് വഴികളുണ്ടെന്ന് ഒരു പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പത്രവിതരണത്തില്‍ തടസമുണ്ടാക്കുക,  കേബിള്‍ തകരാറിലാക്കുക എന്നിവ അതില്‍ ചിലത് മാത്രം.  ഭീഷണിപ്പെടുത്തല്‍ അവരുടെ മറ്റൊരു ഉപകരണമാണെന്നും മാധ്യമപ്രവര്‍ത്തകന്‍ കൂട്ടിച്ചേര്‍ത്തു. 

വിദ്വേഷം പ്രചരിപ്പിക്കുന്നു, കലാപത്തിന് ആക്കം കൂട്ടുന്നു എന്നൊക്കെപ്പറഞ്ഞ് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ജൂണ്‍ രണ്ടിന് ചില മാധ്യമളുടെ കവറേജ് തടയുകയും ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

വിവാഹത്തിന് മുമ്പ് ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഭര്‍ത്താവിനെയും സുഹൃത്തിനെയും വെറുതെ വിട്ടു

''മ്മള് എത്ര വലിയ മരങ്ങള്‍ കണ്ടതാണ്, പിന്നെയല്ലേ ഈ ക്യാമറ''

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു