രാജ്യാന്തരം

'നിശബ്‌ദമായി മദ്യപിച്ചു, പബ്ബിന്റെ വൈബിലേക്ക് എത്തിയില്ല'; യുവതികൾക്ക് 3,433 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ബാറിൽ നിശബ്‌ദമായി മദ്യപിച്ച യുവതികൾക്ക് പിഴ ചുമത്തി പബ്ബ് മാനേജർ. ചൈനയിലെ ഹാങ്‌ഷൂവിലാണ് ഈ വിചിത്ര സംഭവം. പബ്ബിന്റെ വൈബിലേക്ക് യുവതികൾ എത്തിയില്ലെന്ന് ആരോപിച്ച് 3,433 രൂപയാണ് പിഴ ചുമത്തിയത്. ബൂം ഷേക്ക് ബാറിൽ സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാനെത്തിയ യുവതിയാണ് തങ്ങള്‍ക്ക് ഇത്തരമൊരു അനുഭവം ഉണ്ടായെന്ന് ആരോപിച്ച് രം​ഗത്തെത്തിയത്.  

ഈ മാസം ആദ്യമാണ് യുവതികള്‍ 3800 യാൻ (ഏകദേശം 43,490 രൂപ) നൽകി ഔട്ട്‌ലെറ്റിൽ ഒരു വിഐപി ബൂത്ത് ബുക്ക് ചെയ്തത്. എന്നാൽ ഒടുവിൽ ഇവരോട് 330 യുവാൻ (3,433 രൂപ) അധികമായി പബ്ബ് ആവശ്യപ്പെടുകയായിരുന്നു.കൂടുതല്‍ ബില്ല് നല്‍കിയതന്‍റെ കാരണം തിരക്കിയപ്പോഴാണ് യുവതികൾ പബ്ബിൽ ഒട്ടും ഊർജ്ജസ്വലരായിരുന്നില്ലെന്നും അതിനുള്ള പിഴയാണ് ഇതെന്നും പബ്ബ് മാനേജർ അറിയിച്ചത്.

സംഭവത്തിൽ യുവതി പ്രാദേശിക മാർക്കറ്റ് സൂപ്പർവിഷൻ അതോറിറ്റിക്ക് പരാതി നൽകി. തുടർന്ന് ബില്ലിൽ ഈടാക്കിയ അധിക തുക യുവതിക്ക് തിരികെ നൽകാൻ പബ്ബ് മാനേജർക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും