രാജ്യാന്തരം

ജിദ്ദയിലെ യുഎസ് കോൺസുലേറ്റിൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

റിയാദ്: സൗദിയുടെ തീരദേശ നഗരമായ ജിദ്ദയിലെ യുഎസ് കോൺസുലേറ്റലിന് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു. ഒരു സുരക്ഷാ ഉദ്യോഗസ്ഥനും അക്രമിയുമാണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ അജ്ഞാത സംഘം കോൺസുലേറ്റിന് നേരെ നിറയൊഴിക്കുകയായിരുന്നു. 

കോൺസുലേറ്റിന് പുറത്ത് നടന്ന വെടിവയ്പ്പിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കില്ലെന്നും കോൺസുലേറ്റ് അടച്ചതായും ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നേപ്പാൾ വംശജനാണ് കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥൻ. മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സൗദി സൈന്യമാണ് അക്രമിയെ വധിച്ചത്. ഇതിന് മുൻപും ജിദ്ദയിലെ യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം നടന്നിരുന്നു. 2016 ൽ ഒരു ചാവേറാണ് ആക്രമണം നടത്തിയത്. 2004 ലെ മറ്റൊരു ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ