രാജ്യാന്തരം

കുട്ടിയാനയും അമ്മയാനയും ഓടയില്‍, രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളികള്‍- വീഡിയോ

സമകാലിക മലയാളം ഡെസ്ക്

കാട്ടാനകള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ നിരവധി വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

ഇപ്പോള്‍ ജനവാസകേന്ദ്രത്തില്‍ ഓടയില്‍ വീണ കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ, രക്ഷാപ്രവര്‍ത്തകര്‍ നേരിട്ട വെല്ലുവിളികളുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുട്ടിയാനയെ രക്ഷിക്കുന്നതിന് അമ്മയാനയാണ് ആദ്യം തടസം നിന്നത്. യഥാര്‍ഥത്തില്‍ തടസം എന്ന് പറയാന്‍ പറ്റില്ല. കുട്ടിയാന ഓടയില്‍ വീണതോടെ, അമ്മയാന അവിടെ തന്നെ നിലയുറപ്പിച്ചതോടെ രക്ഷാപ്രവര്‍ത്തനം വെല്ലുവിളി നിറഞ്ഞതായി എന്നതാണ് സാരം. ഒടുവില്‍ അമ്മയാനയെ മയക്കി കിടത്തിയ ശേഷം കുട്ടിയാനയെ രക്ഷിക്കാം എന്ന തീരുമാനത്തില്‍ എത്തി.

എന്നാല്‍ മയക്കുവെടിയേറ്റ അമ്മയാനയും ഓടയില്‍ വീണു. ആനയുടെ മുന്‍കാലുകളാണ് ഓടയില്‍ കുടുങ്ങിയത്. ഒടുവില്‍ ക്രെയിന്‍ എത്തിച്ച് അമ്മയാനയെ ഉയര്‍ത്തി മറ്റൊരു സ്ഥലത്ത് കിടത്തിയ ശേഷമാണ് കുട്ടിയാനയെ രക്ഷിച്ചത്. അമ്മയാനയുടെ മുകളില്‍ കയറി നിന്ന് സിപിആര്‍ നല്‍കിയാണ് അമ്മയാനയുടെ ബോധം വീണ്ടെടുത്തത്. ഒടുവില്‍ അമ്മയാനയുടെയും കുട്ടിയാനയുടെയും പരസ്പരമുള്ള സ്‌നേഹപ്രകടനം കണ്ടുനിന്നവരുടെ കണ്ണുനിറച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു