രാജ്യാന്തരം

അമേരിക്കന്‍ ഡ്രോണിന് നേരെ ഇന്ധനം ചീറ്റി റഷ്യന്‍ യുദ്ധവിമാനം; 'തെളിവുമായി' പെന്റഗണ്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

രിങ്കടലിന് മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന തങ്ങളുടെ ഡ്രോണ്‍ റഷ്യന്‍ യുദ്ധവിമാനം തകര്‍ത്തെന്ന ആരോപണത്തില്‍ തെളിവുമായി അമേരിക്ക. റഷ്യന്‍ എസ്-യു 27 വിമാനം ഡ്രോണിനു നേര്‍ക്ക് ഇന്ധനം ചീറ്റുന്നതിന്റെ വീഡിയോ പെന്റഗണ്‍ പുറത്തുവിട്ടു. 

എംക്യു-9 ഡ്രോണിന് പുറകില്‍ എത്തിയ റഷ്യന്‍ യുദ്ധവിമാനം ഇന്ധനം ചീറ്റുന്നതാണ് പെന്റഗണ്‍ പുറത്തുവിട്ട 42 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണിക്കുന്നത്. 

വിഷയത്തില്‍ റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവുമായും സ്റ്റാഫ് ജനറല്‍ വലേരി ഗെരാസിമോവുമായും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോര്‍ഡ് ഓസ്റ്റിനും ജോയിന്റ് സ്റ്റാഫ് ചെയര്‍മാന്‍ മാര്‍ക് മില്ലിയും വിഷയം സംസാരിച്ചതായും പെന്റഗണ്‍ വ്യക്തമാക്കി. അതേസമയം, അമേരിക്കയുടെ പുതിയ വീഡിയോയില്‍ റഷ്യ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 

അന്താരാഷ്ട്ര വ്യോമപാതയില്‍ കരിങ്കടലിന് മുകളില്‍ വെച്ച് റഷ്യയുടെ രണ്ട് എസ്-യു 27 ഫൈറ്റര്‍ ജെറ്റുകള്‍ ഡ്രോണിനെ തടയുകയായിരുന്നു എന്നാണ് യുഎസ് യൂറോപ്യന്‍ കമാന്‍ഡ് പറയുന്നത്. ഇതില്‍ ഒരെണ്ണം എംക്യു-9ന്റെ പ്രൊപ്പല്ലറില്‍ ഇടിച്ചു. അതിനാല്‍ ഡ്രോണ്‍ കടലില്‍ ഇടിച്ചിറക്കേണ്ടിവന്നെന്നും യുഎസ് കമാന്‍ഡ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'