രാജ്യാന്തരം

ബുള്ളറ്റ് വേഗം; നടുറോഡില്‍ ഇമ്പാലയെ കീഴ്‌പ്പെടുത്തി ചീറ്റകള്‍- വൈറല്‍ വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ലോകത്തെ ഏറ്റവും വേഗതയേറിയ വന്യമൃഗമാണ് ചീറ്റ. മണിക്കൂറില്‍ 103 കിലോമീറ്റര്‍ വരെ വേഗതയില്‍ ചീറ്റയ്ക്ക് ഓടാന്‍ സാധിക്കും. ഇരകളെ പിടികൂടുന്നതില്‍ ചീറ്റയുടെ കരുത്തും ഇതാണ്. ഇപ്പോള്‍ ആഫ്രിക്കയില്‍ കണ്ടുവരുന്ന ഒരു തരം മാനായ ഇമ്പാലയെ രണ്ടു ചീറ്റകള്‍ ചേര്‍ന്ന് പിടികൂടുന്ന വീഡിയോയാണ് വൈറലാകുന്നത്.

കുതിച്ചുപായുന്ന ചീറ്റയുടെ ഓട്ടം തന്നെയാണ് വീഡിയോയുടെ ആകര്‍ഷണം. ഇമ്പാല കൂട്ടത്തിന്റെ പിന്നാലെയാണ് ചീറ്റകള്‍ കുതിക്കുന്നത്. നിമിഷനേരം കൊണ്ട് കാഴ്ചയില്‍ നിന്ന് മാറിമറയുന്ന നിലയിലാണ് ചീറ്റകള്‍ ഇമ്പാലകള്‍ക്ക് അരികിലേക്ക് പാഞ്ഞടുക്കുന്നത്. ഒടുവില്‍ ഇതില്‍ ഒരെണ്ണത്തെ ഇരുചീറ്റകള്‍ കൂടി കീഴ്‌പ്പെടുത്തുന്നതും കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതും കാണാം. കാട്ടുപാതയുടെ നടുവിലാണ് ചീറ്റയുടെ വേട്ടയാടല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു