രാജ്യാന്തരം

ഒരാഴ്ച മുന്‍പ് ബ്രിട്ടന്‍ യുക്രൈന് നല്‍കിയ മിസൈല്‍ വെടിവെച്ചിട്ടു; അവകാശവാദവുമായി റഷ്യ

സമകാലിക മലയാളം ഡെസ്ക്

ബ്രിട്ടന്‍ യുക്രൈന് നല്‍കിയ മിസൈല്‍ വെടിവെച്ചിട്ടെന്ന് റഷ്യ. കഴിഞ്ഞ ആഴ്ച ബ്രിട്ടണ്‍ യുക്രൈന് കൈമാറിയ ലോങ് റേഞ്ച് സ്റ്റോം ഷാഡോ മിസൈല്‍ ആണ് വെടിവെച്ചിട്ടത് എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

റഷ്യ പിടിച്ചെടുത്ത ലുഹാന്‍സ്‌ക് മേഖലയിലെ വ്യവസായ ശാലകള്‍ ലക്ഷ്യമാക്കി യുക്രൈന്‍ തൊടുത്ത മിസൈല്‍ തങ്ങളുടെ സൈന്യം തകര്‍ക്കുകയായിരുന്നു എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുക്രൈന് ആയുധങ്ങള്‍ നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനം തെറ്റാണെന്നും ഇതില്‍ നിന്ന് പിന്‍മാറണമെന്നും റഷ്യ ആവശ്യപ്പെട്ടു. 

യുക്രൈന്‍ തലസ്ഥാന നഗരമായ കീവില്‍ വന്‍തോതിലുള്ള ഡ്രോണ്‍ ആക്രമണമാണ് റഷ്യ കഴിഞ്ഞ ദിവസം നടത്തിയത്. പതിനെട്ട് മിസൈലുകള്‍ തങ്ങള്‍ വെടിവെച്ചിട്ടെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യന്‍ ആക്രമണത്തിനെ തുടര്‍ന്ന് നഗരത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു