രാജ്യാന്തരം

ഉപയോഗിച്ച കോണ്ടം തപാല്‍ വഴി 65 സ്ത്രീകള്‍ക്ക് അയച്ചു; അന്വേഷണം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: കഴിഞ്ഞ മൂന്ന് മാസത്തിനിടെ, മെല്‍ബണില്‍ 65 സ്ത്രീകള്‍ക്ക് തപാല്‍ വഴി ഉപയോഗിച്ച കോണ്ടം ലഭിച്ചതില്‍ അന്വേഷണം. കഴിഞ്ഞ മാര്‍ച്ചിലാണ് ആദ്യമായി ഉപയോഗിച്ച കോണ്ടം ലഭിച്ചെന്ന പരാതിയുമായി സത്രീ രംഗത്തെത്തിത്. ബാക്കിയുള്ളവര്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് പരാതി നല്‍കിയത്

കരുതിക്കൂട്ടിയുള്ള നീക്കമാണെന്നാണ് പൊലീസിന്റെ നിഗമനം. കില്‍ബ്രെഡ കോളജില്‍ 1999 ല്‍ പഠിച്ചവരാണ് തപാല്‍ ലഭിച്ച സ്ത്രീകള്‍. കോളജില്‍ നിന്നായിരിക്കാം വിലാസങ്ങള്‍ സംഘടിപ്പിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. ഒരാള്‍ക്ക് തന്നെ ഒന്നിലധികം തവണ സമാനമായ തപാല്‍ ലഭിച്ചിട്ടുണ്ട്.

എന്നാല്‍ അയച്ച ആളുടെ മേല്‍വിലാസം ഉണ്ടായിരുന്നില്ല. അയച്ചവരുടെ ഉദ്ദേശ്യമെന്താണെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സമാനമായ രീതിയില്‍ ആര്‍ക്കെങ്കിലും തപാല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു