രാജ്യാന്തരം

'പെന്റഗണില്‍ ആക്രമണം'; ചിത്രത്തിന് പിന്നില്‍ എഐ, ഇടിഞ്ഞ് ഓഹരി വിപണി, ആശങ്കയുടെ മണിക്കൂറുകള്‍

സമകാലിക മലയാളം ഡെസ്ക്


ലോകത്തെ സുരക്ഷാ സംവിധാനങ്ങളെ മുള്‍മുനയിലാക്കി അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണില്‍ ആക്രമണം നടന്നെന്ന വ്യാജ പ്രചാരണം.
 പെന്റഗണില്‍ സ്‌ഫോടനം എന്ന തരത്തിലാണ് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത്. എഐ സംവിധാനം വഴി ഉണ്ടാക്കി പ്രചരിപ്പിച്ചതാണ് ചിത്രം എന്നാണ് വിലയിരുത്തല്‍. ആക്രമണം നടന്നിട്ടില്ലെന്നും ചിത്രം വ്യാജമാണെന്നും വ്യക്തമാക്കി പെന്റഗണന്‍ രംഗത്തുവരുന്നതുവരെ ആശങ്ക തുടര്‍ന്നു. ഓഹരി വിപണിയേയും ചിത്രം പ്രതികൂലമായി ബാധിച്ചു. 

'ഇതൊരു വ്യാജ വാര്‍ത്തയാണ്, പെന്റഗണ്‍ ആക്രമിക്കപ്പെട്ടിട്ടില്ല'-പെന്റഗണ്‍ വക്താവ് വ്യക്തമാക്കി. നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിപ്പിച്ചത്. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തീവ്ര വലതുപക്ഷ സംഘമായ ക്യൂ അനോണ്‍ ആണ് പ്രചാരണത്തിന് പിന്നിലെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യുന്നതും ഫ്രാന്‍സിസ് മാര്‍പാപ്പ ജാക്കറ്റ് ധരിച്ചു നില്‍ക്കുന്നതുമായ വ്യാജ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. 

ഫോട്ടോഷോപ്പ് പോലുള്ള ഇമേജ് എഡിറ്റിങ് സോഫ്റ്റുവെയറുകളെക്കാള്‍ വേഗത്തില്‍ എഐ ജനറേറ്ററുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ നിര്‍മ്മിച്ച ചിത്രമാണ് പ്രചരിച്ചത് എന്നാണ് നിഗമനം. ഈ ചിത്രം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, വിപണിയിലും ഇടിവ് രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലെ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്തു.
 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

മർദ്ദിച്ചു എന്നാൽ സ്ത്രീധനത്തിന്റെ പേരിലല്ല; രാജ്യം വിട്ടെന്ന് രാഹുൽ, അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും

ഗുജറാത്തിന്റെ അവസാന കളിയും മഴയില്‍ ഒലിച്ചു; സണ്‍റൈസേഴ്‌സ് പ്ലേ ഓഫില്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്