രാജ്യാന്തരം

അധ്യാപിക ഫോൺ പിടിച്ചുവെച്ചതിന്റെ വൈരാ​ഗ്യം; 14കാരി ഡോർമിറ്ററിക്ക് തീ വെച്ചു, 20 കുട്ടികൾ വെന്തു മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ധ്യാപിക ഫോൺ പിടിച്ചെടുത്തതിന്റെ വൈരാ​ഗ്യത്തിൽ 14കാരി ഡോർമിറ്ററിക്ക് തീ വെച്ചു. ഡോർമിറ്ററിയിൽ ഉണ്ടായിരുന്ന 19 കുട്ടികൾ വെന്തുമരിച്ചു. ബ്രസീലിൽ ജോർജ്‌ടൗണിലെ മഹ്ദിയ സെക്കൻഡറി സ്‌കൂളിലെ വനിതാ ഡോർമിറ്ററിയിലാണ് തീപിടിത്തമുണ്ടായത്. ഡോർമിറ്ററിയുടെ വാതിലുകൾ പൂട്ടിയിരുന്നതിനാൽ കുട്ടികൾക്ക് രക്ഷപ്പെടാനായില്ല. 

12 നു 18 ഇടയിൽ പ്രായമായ കുട്ടികളാണ് മരിച്ചത്. ഒൻപത് പേർ അതിവ ​ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ജോർജ്‌ടൗണിൽ നിന്നും 200 മൈൽ ദൂരെയുള്ള ഖനന മേഖലയാണ് മഹ്ദിയ. ഇവിടുത്തെ തദ്ദേശീയരായ പെൺകുട്ടികളാണ് മരിച്ചവരിൽ ഭൂരിഭാ​ഗവും. ഡോർമിറ്ററിയുടെ വാതിൽ പുറത്തു നിന്നും പൂട്ടിയതും ​ഗ്രിൽ ഘടിപ്പിച്ച ജനലിലൂടെ വിദ്യാർഥികൾക്ക് പുറത്തേക്ക് കടക്കാൻ കഴിയാതെ വന്നതുമാണ് അപകടത്തിന്റെ ആഘാതം കൂട്ടിയത്. 

മുതിന്ന വ്യക്തിയുമായി പെൺകുട്ടി പ്രണയത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധ്യാപിക ഫോൺ വാങ്ങിവെച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് വിദ്യാർഥിനി ഈ ക്രൂരകൃത്യം ചെയ്‌തത്. അപകടത്തിൽ പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയെ ജുവനൈൽ ജയിലിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി വിദ്യാർഥിനിയുടെ കാമുകമനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 

അപകടം നടക്കുന്ന സമയം ഡോർമിറ്ററി മേൽനോട്ടമുള്ള സ്ത്രീ ഉറങ്ങിപ്പോയിരുന്നു. ബഹളം കേട്ട് ഓടിയെത്തിയെങ്കിലും വാതിൽ തുറക്കാനാകാത്ത വിധം തീ പടർന്നു പിടിച്ചിരുന്നു. തദ്ദേശവാസികളുടെ സഹായത്തോടെ തീ അണയ്‌ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഹോസ്റ്റലിൽ നിന്നും അനുവാദമില്ലാതെ കുട്ടികൾ പതിവായി പുറത്തു പോകുന്നതിനെ തുടർന്നാണ് ഡോർമിറ്ററി പുറത്തു നിന്നും പൂട്ടാൻ തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു. മരിച്ച 13 കുട്ടികളെ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞു. ഡിഎൻഎ പരിശോധനയിലൂടെ ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി