രാജ്യാന്തരം

നാലുവര്‍ഷമായിട്ടും ജീര്‍ണിക്കാതെ കന്യാസ്ത്രീയുടെ മൃതദേഹം, വിശുദ്ധിയുടെ ലക്ഷണമെന്ന് വിശ്വാസികള്‍; ജനപ്രവാഹം 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: പള്ളിയില്‍ അടക്കം ചെയ്ത കന്യാസ്ത്രീയുടെ മൃതദേഹം നാലുവര്‍ഷത്തിന് ശേഷവും കാര്യമായ കേടുപാടുകള്‍ സംഭവിക്കാതെ അതേപോലെ തന്നെ ഇരിക്കുന്നത് 'അത്ഭുത പ്രവൃത്തിയായി' കണ്ട് വിശ്വാസികളുടെ ഒഴുക്ക്.  കത്തോലിക്കാമതം അനുസരിച്ച് വിശുദ്ധിയുടെ ലക്ഷണമാണ് എന്ന അവകാശവാദവുമായാണ് വിശ്വാസികള്‍ കന്യാസ്ത്രീയുടെ മൃതദേഹം ഒരുനോക്ക് കാണാനായി പള്ളിയിലേക്ക് ഒഴുകി എത്തുന്നത്. എന്നാല്‍ ഇത്രവര്‍ഷം കഴിഞ്ഞിട്ടും മൃതദേഹം അഴുകാത്തത് ഒരു അപൂര്‍വ്വ സംഭവമല്ല എന്നാണ് മറുപക്ഷം വാദിക്കുന്നത്.

അമേരിക്കയിലെ മിസോറിയിലാണ് കന്യാസ്ത്രീ വില്‍ഹെല്‍മിന ലങ്കാസ്റ്ററിന്റെ ഭൗതികശരീരം കാണാന്‍ വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകി എത്തുന്നത്. 2019ലാണ് ഇവര്‍ മരിച്ചത്. ഏപ്രിലിലാണ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. മരിച്ച് നാലുവര്‍ഷം കഴിഞ്ഞിട്ടും മൃതദേഹത്തിന് യാതൊരുവിധ കുഴപ്പങ്ങളുമില്ലാത്തതാണ് വിശ്വാസികള്‍ക്ക് അത്ഭുതമായത്. ഇത് വിശുദ്ധിയുടെ ലക്ഷണമാണ് എന്ന് അവകാശപ്പെട്ടാണ് ജനങ്ങള്‍ പള്ളിയിലേക്ക് ഒഴുകിയെത്തുന്നത്. 

2019ല്‍ സാധാരണ ഉപയോഗിക്കുന്ന മരത്തിന്റെ ശവപ്പെട്ടിയിലാണ് വില്‍ഹെല്‍മിനയെ അടക്കം ചെയ്തത്. ഏപ്രിലില്‍ മൃതദേഹം പുറത്തേക്ക് എടുത്തപ്പോള്‍ എല്ലുകള്‍ മാത്രമേ ബാക്കി ഉണ്ടാവുകയുള്ളൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ യാതൊരുവിധ കേടുപാടുകളും സംഭവിക്കാത്ത വിധമായിരുന്നു മൃതദേഹം. അന്ന് മൃതദേഹം ജീര്‍ണിക്കാതെ ദീര്‍ഘകാലം നിലനില്‍ക്കാന്‍ എംബാം പോലും ചെയ്തിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു.

ഈ കണ്ടെത്തല്‍ പള്ളി അധികൃതര്‍ പരസ്യമാക്കിയിരുന്നില്ല. സ്വകാര്യ ഇ-മെയില്‍ വഴിയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. ഇതോടെയാണ് വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകി എത്താന്‍ തുടങ്ങിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നവരെ നിയന്ത്രിക്കാന്‍ പള്ളിയില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. സെന്റ് ജോസഫ് ദേവാലയം പുതുക്കി പണിത് വില്‍ഹെല്‍മിനയുടെ മൃതദേഹം ഇതിനോട് ചേര്‍ത്ത് അടക്കം ചെയ്യാനാണ് പള്ളി അധികാരികളുടെ തീരുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍