രാജ്യാന്തരം

കിമ്മിന്റെ 'സ്വപ്‌ന പദ്ധതി' തകര്‍ന്നു; ഉത്തര കൊറിയന്‍ ചാര ഉപഗ്രഹം കടലില്‍ പതിച്ചു

സമകാലിക മലയാളം ഡെസ്ക്

ത്തര കൊറിയയുടെ ആദ്യ ചാര ഉപഗ്രഹമായ ചോലിമ-1 കടലില്‍ പതിച്ചു. കഴിഞ്ഞദിവസം വിക്ഷേപിച്ച ഉപഗ്രഹം, കടലില്‍ പതിച്ചതായി ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. 

റോക്കറ്റ് എഞ്ചിനിലെ ഇന്ധന സംബന്ധമായ തകരാറാണ് ഉപഗ്രഹം കടലില്‍ പതിച്ചതിന് കാരണം. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നെന്ന് വിശേഷിപ്പിച്ചിരുന്ന ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്. ബഹിരാകാശ രംഗത്ത് സാന്നിധ്യമറിയിക്കാനുള്ള ഉത്തര കൊറിയന്‍ ശ്രമത്തിന് ഇതോടെ തുടക്കത്തിലെ തിരിച്ചടിയായി. അമേരിക്ക അടക്കമുള്ള ശത്രു രാജ്യങ്ങളുടെ കടന്നു കയറ്റം തടയുന്നതിന്റെ ഭാഗമായാണ് ചാര ഉപഗ്രഹം വിക്ഷേപിക്കുന്നത് എന്നായിരുന്നു ഉത്തര കൊറിയ പറഞ്ഞിരുന്നത്. 

ഉപഗ്രഹ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാനും ദക്ഷിണ കൊറിയയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇഹോഹ്യോങ് ഐലന്‍ഡിന് 200 കിലോമീറ്റര്‍ അകലെയാണ് ഉപഗ്രഹം തകര്‍ന്നുവീണത്. ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം പുറത്തുവന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു