രാജ്യാന്തരം

വീടിന്റെ മേല്‍ക്കൂരയില്‍ കൂറ്റന്‍ പെരുമ്പാമ്പ്, ഭയന്ന് യുവതി; ഒടുവില്‍- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

പാമ്പിനെ കുറിച്ചുള്ള നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്ക വീഡിയോകളും ഭയപ്പെടുത്തുന്നതാണ്. ഇപ്പോള്‍ വീടിന്റെ മേല്‍ക്കൂരയില്‍ കണ്ട പെരുമ്പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാര്‍പെറ്റ് പൈത്തണ്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് വീടിന്റെ മേല്‍ക്കൂരയില്‍ ഇഴഞ്ഞെത്തിയത്. വീടീന്റെ വരാന്തയിലെ മേല്‍ക്കൂരയിലാണ് പാമ്പിനെ കണ്ടത്. ഇത് കണ്ട് ഭയന്ന യുവതി, ഉടന്‍ തന്നെ പാമ്പ് പിടിത്ത വിദഗ്ധരെ വിളിച്ച് അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ വിദഗ്ധര്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മേല്‍ക്കൂരയില്‍ ഇരുമ്പു ബാറില്‍ പിടിച്ചാണ് പാമ്പ് കിടന്നിരുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് പാമ്പിനെ പിടികൂടിയത്. തുടര്‍ന്ന് ബാഗിലാക്കി വനത്തില്‍ തുറന്നുവിട്ടു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; വാരണാസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു

താമരശ്ശേരി ചുരത്തില്‍ അപകടം; തടികയറ്റി വന്ന ലോറി മറിഞ്ഞു, കാര്‍ മതിലില്‍ ഇടിച്ചു, ഗതാഗത നിയന്ത്രണം

'കേരളസര്‍ക്കാര്‍' മതി; പരിഷ്‌കരിച്ച 'തുമ്പയുടെ' അക്ഷര ഭംഗിയില്‍ മലയാള പാഠാവലി

ജോലിസമയം കുറയ്ക്കുക; ലോക്കോ പൈലറ്റുമാരുടെ അനിശ്ചിതകാല സമരം ഇന്നാരംഭിക്കും