രാജ്യാന്തരം

വിവാഹത്തിനിടയിലെ ബഹളം നിര്‍ത്താന്‍ ആകാശത്തേക്കു വെടി, കൊണ്ടത് കൊച്ചുമകന്റെ തോളില്‍, അറസ്റ്റ്‌

സമകാലിക മലയാളം ഡെസ്ക്

വിവാഹത്തിനെത്തിയ അതിഥികളുടെ  ശ്രദ്ധപിടിക്കാൻ വെച്ച വെടി അബദ്ധത്തില്‍ കൊച്ചമകന്റെ തോളില്‍ തറച്ചു. യുഎസ്സിലെ ടെക്‌സാസില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തില്‍ 62കാരനായ മൈക്കിള്‍ ഗാര്‍ഡ്‌നറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹ മോതിരങ്ങള്‍ മറന്നതിനെ ചൊല്ലി ഹാളിനുള്ളില്‍ ബഹളം നടക്കുന്നതിനിടെയാണ് മൈക്കിള്‍ തന്റെ തോക്കെടുത്ത് വെടിയുതിര്‍ത്തത്. ആകാശത്തേക്ക് വെക്കാന്‍ ആഞ്ഞ വെടി പക്ഷേ കൈതട്ടി സ്വന്തം കൊച്ചുമകന്റെ ഇടതു തോളില്‍ തുളച്ചു കയറുകയായിരുന്നു. പരിക്കേറ്റ 12 വയസുകാരനെ ആശുപുത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. 

വായുവിലേക്ക് വെടിവെക്കാനാണെങ്കിലും ​ഗാർഡ്‌നർ തോക്ക് ഉപയോഗിച്ച സാഹചര്യം തെറ്റാണ്. നിരവധി ആളുകളുടെ ജീവന് അത് ഭീഷണിയായേനെ എന്നും കൗണ്ടി അറ്റോര്‍ണി നിരീക്ഷിച്ചു. മനപൂര്‍വമല്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവൃത്തി കുറ്റാര്‍ഹമാണെന്നും കോടതി പറഞ്ഞു.
നെബ്രഷ്‌ക നിയമപ്രകാരം മൂന്ന് വര്‍ഷം വരെ തടവോ പതിനായിരം ഡോളര്‍ വരെ പിഴയോ ലഭിക്കാവുന്നതാണെന്ന് ചീഫ് ഡെപ്യൂട്ടി ബെന്‍ ഹൗചിന്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി