രാജ്യാന്തരം

രസതന്ത്ര നൊബേല്‍ ജേതാക്കളുടെ പേരുകള്‍ മണിക്കൂറുകള്‍ക്ക് മുമ്പ് ചോര്‍ന്നു, നിര്‍ഭാഗ്യകരമെന്ന് ജൂറി 

സമകാലിക മലയാളം ഡെസ്ക്

സ്‌റ്റോക്ക് ഹോം: 2023 ലെ രസതന്ത്ര ശാസ്ത്രത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജേതാക്കളുടെ പേരുകള്‍ ചോര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. പേരുകള്‍ ചോര്‍ന്നത് നിര്‍ഭാഗ്യകരമാണെന്ന് പ്രതികരിച്ചിരിക്കുകയാണ് ജൂറി. വിവിധ നടപടിക്രമങ്ങള്‍ക്ക് ശേഷമേ പ്രഖ്യാപന സമയത്ത് പേരുകള്‍ പുറത്ത് വരാറുള്ളൂ. നിലവിലെ സംഭവം അപൂര്‍വമാണ്. 

റോയല്‍ സ്വീഡിഷ് അക്കാദമി സയന്‍സസില്‍ നിന്നും അമേരിക്കന്‍ സ്വദേശികളായ മൂന്ന് രസതന്ത്രജ്ഞരുടെ പേരുകള്‍ സ്വീഡിഷ് ടെലിവിഷന്‍ ആന്റ് റേഡിയോ പബ്ലിക് ബ്രോഡ്കാസ്‌റ്റേഴ്‌സ്, ദിനപത്രമായ ഡാഗന്‍സ് നൈഹെറ്റര്‍ എന്നിവക്ക് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വാര്‍ത്താസമ്മേളനത്തിലൂടെ മാപ്പപേക്ഷ നടത്തിയിരിക്കുകയാണ് സ്വീഡിഷ് റോയല്‍ അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഹാന്‍സ് എലെഗ്രെന്‍. 

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള മൗംഗി ജി ബാവെന്‍ഡി കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ലൂയി ഇ ബ്രസ്, നാനോ ക്രിസ്റ്റല്‍സ് ടെക്‌നോളജിയില്‍ നിന്നുള്ള അലക്‌സി ഐ എകിമോവ് എന്നിവരാണ് പുരസ്‌കാര ജേതാക്കളെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വാണ്ടം ഡോട്ട്‌സിന്റെ സങ്കലനവും ആവിഷ്‌കരണവുമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യാത്ര അവിസ്മരണീയം'... സുനില്‍ ഛേത്രി വിരമിക്കുന്നു

നിർജ്ജലീകരണം തടയും; ചർമ്മത്തിന്റെ വരൾച്ച മറികടക്കാന്‍ 'പിങ്ക് ഡ്രിങ്ക്'

ടിടിഇമാര്‍ക്ക് നേരെ വീണ്ടും ആക്രമണം, തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമം; ശുചിമുറിയില്‍ നിന്ന് പൊക്കി, പ്രതികളുടെ കൈയില്‍ കഞ്ചാവും

‌‌'42 കൊല്ലമായി വിട്ടിട്ടില്ല, ഇനി വിടത്തില്ല!'; ഇവരുടെ ധൈര്യത്തിലാ നമ്മൾ ഇറങ്ങിയിരിക്കുന്നതെന്ന് മമ്മൂക്ക

ഛേത്രിയുടെ കാല്‍പന്ത് യാത്ര....