രാജ്യാന്തരം

അഫ്ഗാനിസ്ഥാനിലെ ഭൂചലനം;  മരണസംഖ്യ 1000 കടന്നു

സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ചയാണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ആദ്യത്തെ ഭൂചലനം. തുടര്‍ന്ന് എട്ട് ശക്തമായ തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഗ്രാമങ്ങളിലെ വീടുകള്‍ തകരുകയും പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു. 

വളരെയധികം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഡെപ്യൂട്ടി സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറഞ്ഞു. 600 വീടുകളാണ് തര്‍ന്നത്. 12 വില്ലേജുകളെ ഭൂചലനം സാരമായി ബാധിച്ചു. 4200 ആളുകളെ ഭൂചലനത്തിന്റെ ദുരിതം ബാധിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നുണ്ട്. നിരവധി ആളുകളാണ് പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നത്. 2021ല്‍ താലിബാന്‍ രാജ്യം പിടിച്ചെടുത്തതിനെത്തുടര്‍ന്നുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അഫ്ഗാന്‍ ജനതയെദുരിതത്തിലാക്കുന്നത്. 

കഴിഞ്ഞ ജൂണില്‍ നടന്ന ഭൂചലനത്തെത്തുടര്‍ന്ന് ആയിരത്തിലധികം പേര്‍ മരിച്ചിക്കുകയും നിരവധിപ്പേര്‍ക്ക് വീടുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം