രാജ്യാന്തരം

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് നാട്ടില്‍ തിരിച്ചെത്തും,  പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യും,24 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാബാദ്:  പാകിസ്ഥാനിലെ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് 4 വര്‍ഷത്തെ വിദേശവാസത്തിനു ശേഷം ഇന്ന് നാട്ടില്‍ തിരിച്ചെത്തും. ഈ മാസം 24 വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി ഉത്തരവ്. നാട്ടില്‍ തിരികെ എത്തുന്ന  നവാസ് ഷെരീഫ് ലാഹോറില്‍ പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യുമെന്ന് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ ഷഹബാസ് ഷരീഫ് അറിയിച്ചിട്ടുണ്ട്. 

2 അഴിമതിക്കേസുകളില്‍ അദ്ദേഹത്തിന് 24 വരെ ജാമ്യം അനുവദിച്ച കോടതി തോഷഖാന വാഹനക്കേസിലെ അറസ്റ്റ് വാറണ്ട് സസ്‌പെന്‍ഡ് ചെയ്തു. 24ന് അദ്ദേഹം കോടതിയില്‍ നേരിട്ട് ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്.

പാകിസ്ഥാന്‍ മുസ്‌ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാവായ നവാസ് ഷരീഫ് 3 തവണ പ്രധാനമന്ത്രിയായിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലായിരുന്നപ്പോള്‍ ചികിത്സയ്ക്കായി 2019 ലാണ് നവാസ് രാജ്യം വിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

രാജസ്ഥാന്റെ സ്വപ്‌നം മഴയില്‍ ഒലിച്ചു; ഐപിഎല്‍ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍