രാജ്യാന്തരം

തേജ് ചുഴലിക്കാറ്റ് ഭീതിയില്‍ ഒമാന്‍; സലാല തുറമുഖം അടച്ചു; അതീവ ജാഗ്രതാ നിര്‍ദേശം; രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി

സമകാലിക മലയാളം ഡെസ്ക്

മസ്‌കറ്റ്:   അറബിക്കടലില്‍ രൂപംകൊണ്ട് അതിശക്തമായി മാറിയ തേജ് ചുഴലിക്കാറ്റ് നേരിടാന്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി ഒമാന്‍. രണ്ടു പ്രവിശ്യകളില്‍ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മണിക്കൂര്‍ 200 കിലോമീറ്റര്‍ വേഗതയുള്ള ചുഴലിക്കാറ്റ് നിലവില്‍ ഒമാന്‍ തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റ്, അല്‍ വുസ്ത ഗവര്‍ണറേറ്റിലെ അല്‍ ജസാര്‍ വിലായത്ത് എന്നീ മേഖലകളിലെ ജീവനക്കാര്‍ക്കാണ് തൊഴില്‍ മന്ത്രാലയം അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തീവ്രമഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ദോഫാര്‍ ഗവര്‍ണറേറ്റിലെ ദ്വീപുകളില്‍ നിന്നും തീരപ്രദേശങ്ങളില്‍ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. 20 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കുമെന്നും 70 കിലോമീറ്ററിന് മുകളില്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കുമെന്നുമാണ് മുന്നറിയിപ്പ്. 

തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴയും കാറ്റും വീശുന്നതായാണ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് സലാല തുറമുഖം അടച്ചു. മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു. ഒമാനില്‍ 35 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ദോഫാറില്‍ 32 ഉം അല്‍ വുസ്തയില്‍ മൂന്നും ദുരിതാശ്വാസ കേന്ദ്രങ്ങളാണ് തുറന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം