രാജ്യാന്തരം

ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊല്ലപ്പെട്ടത് 704 പേര്‍,  ഇതുവരെ ജീവന്‍പൊലിഞ്ഞവരുടെ എണ്ണം 5,000 കടന്നു

സമകാലിക മലയാളം ഡെസ്ക്


സ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയില്‍ 704 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ മാസം ആദ്യം ഗാസയ്ക്കെതിരെ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതിന് ശേഷം പലസ്തീന്‍ പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന പ്രതിദിന സംഖ്യയാണിത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊല്ലപ്പെട്ടവരില്‍ 305 കുട്ടികളും 173 സ്ത്രീകളും 78 വൃദ്ധരുമുണ്ടെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള മന്ത്രാലയം അറിയിച്ചു. 

ഹമാസ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5,791 ആയി ഉയര്‍ന്നു. അതില്‍ 2,360 കുട്ടികളും 1,421 സ്ത്രീകളും 295 വൃദ്ധരും ഉള്‍പ്പെടുന്നു.  16,297 ആളുകള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റി.
1,550 ആളുകളെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ 870 എണ്ണം കുട്ടികളാണെന്നും മന്ത്രാലയം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഹമാസിന്റെ പിടിയിലായ 200 ലധികം ബന്ദികള്‍ ഭൂഗര്‍ഭ അറകളില്‍  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിരുവനന്തപുരത്ത് തോരാമഴ, വീടുകളിലും കടകളിലും വെള്ളം കയറി; പൊന്മുടിയിലേക്ക് യാത്ര നിരോധിച്ചു

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം