രാജ്യാന്തരം

ഗാസയിലെ സ്ഥിതി ഇതിലും രൂക്ഷമാകും, അടിയന്തര ഇടപെടലുണ്ടാകണമെന്നഭ്യര്‍ഥിച്ച് യുഎന്‍

സമകാലിക മലയാളം ഡെസ്ക്


ന്യൂയോര്‍ക്ക്:  ഗാസയില്‍ അടുത്ത മണിക്കൂറുകളില്‍ കാത്തിരിക്കുന്നത് കൂട്ടമരണങ്ങളായിരിക്കുമെന്നും അടിയന്തര ഇടപെടലുണ്ടാകമണെന്നും അഭ്യര്‍ഥിച്ച് യുഎന്‍. ഗാസയില്‍ വെള്ളവും ഭക്ഷണവും ഇന്ധനവും നേരത്തെത്തേക്കാള്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

ലോകം തന്നെ ഗാസയെ ഒറ്റപ്പെടുത്തുകയാണ്. ഗാസയിലെ ജനങ്ങളോട് മുഖം തിരിക്കുകയാണ് ചെയ്യുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി ഏജന്‍സിയുടെ കമ്മീഷണര്‍ ജനറല്‍ ഫിലിപ്പ് ലസാരിനി പറഞ്ഞു.

20 ട്രക്കുകളാണ് റഫ അതിര്‍ത്തി വഴി ഗാസയിലെത്തിയത്. 10 വിദേശ ഡോക്ടര്‍മാരുടെ സംഘം റഫാ അതിര്‍ത്തി വഴി ഇന്ന് ഗാസയിലെത്തി. 21 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് ആവശ്യമായതിന്റെ ഒരു തരിപോലും സഹായം ഇപ്പോള്‍ റഫ അതിര്‍ത്തിവഴി എത്തുന്നില്ലെന്ന വിവിധ സന്നദ്ധസംഘടനകള്‍ പറയുന്നു. 

ഇതുവരെ കൊല്ലപ്പെട്ട ഏഴായിരത്തിലേറെ ആളുടെ പേരുവിവരങ്ങള്‍ ഗാസയിലെ ആരോഗ്യമന്ത്രാലയം പുറത്തുവിട്ടു.  കൊല്ലപ്പെട്ടവരില്‍ 41 ശതമാനം കുട്ടികളാണെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.  24 മണിക്കൂറിനിടെ 481 പേരാണ് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍