രാജ്യാന്തരം

റൂപർട്ട് മർഡോക്ക് ഫോക്സ് ന്യൂസ്, ന്യൂസ് കോർപറേഷൻ ചെയർമാൻ പദവി ഒഴിഞ്ഞു; ഇനി മകൻ നയിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: മാധ്യമ, വ്യവസായ ഭീമൻ റൂപർട്ട് മർഡോക്ക് ഫോക്സ് ന്യൂസ്, ന്യൂസ് കോർപറേഷൻ സ്ഥാപനങ്ങളുടെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. ഏഴ് പതിറ്റാണ്ടോളം അധികാരം കൈയാളിയ ശേഷമാണ് 92കാരൻ സ്ഥാനമൊഴിയുന്നത്. മകൻ ലാച്ലൻ മർഡോക്കാണ് രണ്ട് കമ്പനികളുടെ പുതിയ ചെയർമാൻ. 

നവംബർ മാസത്തോടെ ചെയർമാൻ എമിരിറ്റസ് റോളിലേക്ക് മാറുമെന്നു ജീവനക്കാർക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. വ്യത്യസ്തമായ വേഷം ഏറ്റെടുക്കാൻ സമയമായെന്നും അദ്ദേഹം കത്തിൽ പറയുന്നു. 

യുഎസിൽ നിലവിൽ ഏറ്റവും കൂടുതൽ റേറ്റിങുള്ള ടെലിവിഷൻ വാർത്താ ചാനലാണ് ഫോക്സ് ന്യൂസ്. 1996ലാണ് അദ്ദേഹം ഈ കമ്പനി ആരംഭിച്ചത്. ഇടക്കാലത്ത് ഫോക്സ് ന്യൂസ്, ന്യൂസ് കോർപറേഷൻ സ്ഥാപനങ്ങളെ ലയിപ്പിക്കാൻ അദ്ദേ​ഹം നീക്കം നടത്തിയിരുന്നു. എന്നാൽ പിന്നീട്  അതുപേക്ഷിച്ചു. 

വാൾസ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് പോസ്റ്റ് മാധ്യമങ്ങളും മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇന്ത്യയിലടക്കം ലോകത്ത് വിവിധ വിഭാ​ഗം മാധ്യമ കമ്പനികളിലും അദ്ദേഹത്തിനു പങ്കാളിത്തമുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു