ഡോ. സുദീപ്ത മൊഹന്തി
ഡോ. സുദീപ്ത മൊഹന്തി ട്വിറ്റര്‍
രാജ്യാന്തരം

വിമാനത്തിൽ 14കാരിക്ക് സമീപത്തിരുന്നു സ്വയംഭോ​ഗം ചെയ്തെന്ന കേസ്; യുഎസിൽ ഇന്ത്യൻ ഡോക്ടറെ വെറുതെവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: വിമാനത്തിൽ 14 വയസുകാരിക്ക് സമീപത്തിരുന്നു സ്വയംഭോ​ഗം നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റ വിമുക്തൻ. ‍‍ഡോ. സുദീപ്ത മൊഹന്തി (33) യാണ് കുറ്റ വിമുക്തനായത്. യുഎസിലെ ബോസ്റ്റൺ ഫെഡറൽ കോടതിയാണ് മൂന്ന് ദിവസത്തെ വിചാരണയ്ക്ക് ശേഷം സുദീപ്തയെ വെറുതെ വിട്ടത്.

ബോസ്റ്റണിലെ ആശുപത്രിയിൽ ഡോക്ടറായ സുദീപ്ത 2022 മെയിൽ ഹൊനോലുലുവിൽ നിന്നു ബോസ്റ്റണിലേക്കുള്ള ​ഹവായിയൻ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ 14കാരിയുടെ സമീപത്തു വച്ചു സ്വയംഭോ​ഗം ചെയ്തുവെന്നാണ് കേസ്.

ഒരു പുതപ്പുകൊണ്ടു കഴുത്തു വരെ മൂടിയിരുന്ന ആളിന്റെ കാലുകൾ ഉയർന്നു താഴുന്നതു കണ്ടു എന്നാണ് പെൺകുട്ടി പരാതിയിൽ പറഞ്ഞത്. താൻ അടുത്ത സീറ്റിലേക്ക് ഇതോടെ മാറിയിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.

വിമാനം ബോസ്റ്റണിൽ ഇറങ്ങിയതിനു ശേഷം കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചു. പിന്നാലെ പൊലീസിലും പരാതി നൽകി.

എന്നാൽ ആ സമയത്ത് പ്രതിശ്രുത വധു തന്റെ അരികിലുണ്ടായിരുന്നുവെന്നു സു​ദീപ്ത പറയുന്നു. എന്താണ് സംഭവിച്ചതെന്നു തങ്ങൾക്ക് രണ്ടാൾക്കും മനസിലായില്ല. ജീവിതം രോ​ഗികളെ പരിചരിക്കാൻ ഒഴിഞ്ഞു വച്ച തനിക്ക് വ്യാജ കുറ്റാരോപണമാണ് നേരിടേണ്ടി വന്നതെന്നും സുദീപ്ത വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരില്‍ രണ്ട് ഐസ്‌ക്രീം ബോംബുകള്‍ റോഡിലെറിഞ്ഞ് പൊട്ടിച്ചു; അന്വേഷണം

തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം