വ്‌ളാഡിമിര്‍ പുടിന്‍
വ്‌ളാഡിമിര്‍ പുടിന്‍  ഫയല്‍
രാജ്യാന്തരം

വ്‌ളാഡിമിര്‍ പുടിന്റെ എതിരാളികള്‍ക്ക് എന്ത് സംഭവിക്കുന്നു, ദുരൂഹമായി മരിച്ചത് അലക്‌സി നവാല്‍നി മാത്രമോ?

സമകാലിക മലയാളം ഡെസ്ക്

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിമര്‍ശകരില്‍ മരണത്തിന് കീഴടങ്ങിയവരില്‍ ഒടുവിലത്തെയാള്‍ മാത്രമാണ് ഇന്നലെ ജയിലില്‍ വെച്ച് മരിച്ച പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി. ജയിലില്‍ വെച്ച് നടക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുടിന്റെ ഏറ്റവും വലിയ എതിരാളിയും വിമര്‍ശകനുമായിരുന്നു നവാല്‍നി. പുടിനെ എതിര്‍ക്കുന്നവരില്‍ ദുരൂഹമായി മരിക്കുന്നവരില്‍ ഏറ്റവും പുതിയ ആളാണ് നവാല്‍നി.

അലക്‌സി നവാല്‍നി

തീവ്രവാദ കുറ്റം ചുമത്തി ജയിലില്‍ അടച്ച നവാല്‍നിയെ 2023 അവസാനത്തോടെ ആര്‍ട്ടിക് സര്‍ക്കിളിലെ വിദൂരത്തുള്ള ജയില്‍ കോളനിയിലേക്ക് മാറ്റി. പുടിന്‍ ഭരണത്തിന്‍ കീഴില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച നിരവധി ക്രെംലിന്‍ വിമര്‍ശകരില്‍ ഒരാള്‍ മാത്രമാണ് റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി. കഴിഞ്ഞ 20 വര്‍ഷമായി പുടിന്‍ വിമര്‍ശകരുടെ മരണങ്ങള്‍ ചരിത്രത്തിനൊപ്പമുണ്ട്. മരണങ്ങള്‍ മാത്രമല്ല, പുടിനെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് മരണമോ പ്രവാസ ജീവിതമോ മാത്രമാണ് വിധിക്കപ്പെട്ടിരിക്കുന്നത്.

അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോ

മുന്‍ റഷ്യന്‍ എഫ്എസ്ബി ചാരനും പുടിന്‍ വിമര്‍ശകനുമായ അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോ 2006-ല്‍ മരിച്ചു. വിഷം കലര്‍ത്തിയ ചായ കുടിച്ചായിരുന്നു മരണം. റേഡിയോ ആക്ടീവ് ഐസോടോപ്പായ പൊളോണിയം-210 എന്ന വിഷമാണ് അതില്‍ കലര്‍ത്തിയിരുന്നത്. 1999-ലെ ചെചെന്‍ യുദ്ധം ആരംഭിക്കാന്‍ കാരണമായ മോസ്‌കോയിലെ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പുടിന്‍ ആസൂത്രണം ചെയ്‌തെന്നും സാമ്പത്തിക അഴിമതി നടത്തിയെന്നും ലിറ്റ്വിനെങ്കോ ആരോപിച്ചിരുന്നു.

യുകെയില്‍ പൗരത്വം നേടിയ ലിറ്റ്വിനെങ്കോ ലണ്ടനില്‍ രണ്ട് റഷ്യന്‍ ചാരന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് വിഷം കലര്‍ന്ന ചായ കുടിച്ച് മരിക്കുന്നത്. എന്നാല്‍ കൊലപാതകമാണെന്ന ആരോപണം പുടിന്‍ നിരസിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മിഖായേല്‍ ഖോഡോര്‍കോവ്‌സ്‌കി

പുടിന്റെ വിമര്‍ശകരില്‍ പ്രധാനി. ഭരണത്തിന്റെ തുടക്കത്തില്‍ റഷ്യന്‍ നേതാവിനെ വെല്ലുവിളിച്ചതിന് ശേഷം ഒരു പതിറ്റാണ്ട് ജയിലില്‍ കഴിഞ്ഞു. 2013-ല്‍ ജയില്‍ മോചിതനായ ശേഷം ഖോഡോര്‍കോവ്‌സ്‌കി റഷ്യ വിട്ടു. ലണ്ടനില്‍ താമസിക്കുന്ന അദ്ദേഹം പുടിനെ വിമര്‍ശിക്കുന്ന മാധ്യമ പ്രോജക്ടുകള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ട്. എണ്ണ വ്യവസായി കൂടിയാണ് മിഖായേല്‍ ഖോഡോര്‍കോവ്‌സ്‌കി.

മിഖായേലിനെപ്പോലെ പുടിന്റെ വിമര്‍ശകരില്‍ പലരും പ്രവാസ ജീവിതം തെരഞ്ഞെടുക്കുകയാണുണ്ടായത്. നവാല്‍നിയുടെ പല പ്രമുഖ സഖ്യകക്ഷികളും സമാനമായി റഷ്യയില്‍ നിന്ന് പലായനം ചെയ്തു. 2022 ഫെബ്രുവരിയില്‍ ഉക്രെയ്‌നിലേക്ക് സൈനികരെ അയക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് റഷ്യയുടെ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് വര്‍ധിച്ചു വന്നു.

ഉക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തെ എതിര്‍ക്കുന്ന റഷ്യന്‍ വംശജര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ്. പലരും യൂറോപ്പിലേക്കും ഇസ്രായേലിലേക്കും പലായനം ചെയ്തിരിക്കുകയാണ്.

ബോറിസ് നെംത്സോവ്

2015ല്‍ മുന്‍ പ്രധാനമന്ത്രി ബോറിസ് നെംത്സോവ് ക്രെംലിനിനടുത്തുള്ള മോസ്‌കോ പാലത്തിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു. 2014-ല്‍ ഉക്രെയിന്‍ പിടിച്ചടക്കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച ആളആണ് 55 കാരനായ ബോറിസ് നെംത്സോവ്. പ്രതിപക്ഷ പ്രതിഷേധങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ബോറിസ് നെംത്സോവ്. നെംത്സോവിനെ കൊന്നതിന് അഞ്ച് പേരെ ശിക്ഷിച്ചെങ്കിലും കൊലപാതകത്തിന്റെ സൂത്രധാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

വ്‌ളാഡിമിര്‍ കാര-മുര്‍സ

റഷ്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിന് ഇതുവരെയുള്ള ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയത് വ്‌ളാഡിമിര്‍ കാര-മുര്‍സയാണ്. 2023 ഏപ്രിലില്‍ 25 വര്‍ഷത്തേയ്ക്ക് ജയിലില്‍ അടയ്ക്കുകയായിരുന്നു. 42 കാരനായ കാര-മുര്‍സയെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചു, റഷ്യന്‍ സൈന്യത്തെക്കുറിച്ചുള്ള 'തെറ്റായ' വിവരങ്ങള്‍ പ്രചരിപ്പിച്ചു, 'അനഭിലഷണീയമായ ഒരു സംഘടന' യുമായി ബന്ധമുണ്ട് തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചത്. 2015 ലും 2017 ലും അദ്ദേഹത്തിന് നേരെ രണ്ട് തവണ വിഷബാധ ശ്രമങ്ങള്‍ ഉണ്ടായെന്ന് കാര-മുര്‍സയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു.

ബോറിസ് അകുനിന്‍

പ്രശസ്ത എഴുത്തുകാരനും പുടിന്‍ നിരൂപകനുമാണ് ബോറിസ് അകുനിന്‍. യഥാര്‍ത്ഥ പേര് ഗ്രിഗറിച്കാര്‍തിഷ്വിലി. ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ കാരണം കഴിഞ്ഞ മാസം അദ്ദേഹത്തെ തീവ്രവാദിയായി മുദ്രകുത്തിയവരുടെ പട്ടികയില്‍ റഷ്യന്‍ ഭരണകൂടം ഉള്‍പ്പെടുത്തി. ഉക്രെയ്‌ന് വേണ്ടി പണം സ്വരൂപിക്കാന്‍ സഹായിച്ചതായും ബോറിനെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്. യൂറോപ്പില്‍ പ്രവാസ ജീവിതത്തിലാണ് ബോറിസ് അകുനിന്‍. കൊല്ലപ്പെട്ട അലക്‌സി നവാല്‍നി ജീവിച്ചിരിക്കുന്നതിനേക്കാള്‍ വലിയ ഭീഷണിയായിരിക്കുമെന്ന് കരുതുന്നുവെന്ന് മരണ വാര്‍ത്ത കേട്ട ശേഷം ബോറിസ് അകുനിന്‍ പ്രതികരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

വാതിൽ അബദ്ധത്തിൽ പൂട്ടി 2 വയസുകാരി മുറിയിൽ കിടന്നുറങ്ങി, പാതിരാത്രി നെട്ടോട്ടമോടി വീട്ടുകാർ.... ഒടുവിൽ

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍