രാജ്യാന്തരം

സിനിമ കാണുന്നതിനിടെ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ യുഎഇയില്‍ കര്‍ശന ശിക്ഷ

സമകാലിക മലയാളം ഡെസ്ക്

ദുബായ്: യുഎഇയില്‍ തിയേറ്ററില്‍ സിനിമ കാണുന്നതിനിടെ സിനിമയുടെ ഫോട്ടോ എടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്താല്‍ കര്‍ശന ശിക്ഷയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നിയമ ലംഘകര്‍ക്ക് രണ്ടുമാസത്തെ തടവും ഒരുലക്ഷം പിഴയും അടക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. 

സിനിമ തുടങ്ങും മുമ്പ് സ്‌ക്രീനില്‍ ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുനന്നുണ്ടെങ്കിലും പലരും ഇത് ഗൗരവമായി എടുക്കിന്നില്ലെന്നും അധികൃതര്‍ പറയുന്നു. ഇങ്ങനെ നിയമം ലംഘിച്ച് വിഡിയോ പകര്‍ത്തുകയോ ഫോട്ടോ എടുക്കുകയോ ചെയ്യുന്നത് പകര്‍പ്പവകാശ നിയമപ്രകാരം യുഎഇയില്‍ ശിക്ഷാര്‍ഹമാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2021 ലാണ് യുഎഇ നിയമം പാസാക്കിയത്. 2022 ജനുവരിമുതല്‍ അത് നടപ്പാക്കിത്തുടങ്ങിയിട്ടുണ്ടെന്ന് പ്രമുഖ നിയമസേവന കമ്പനിയായ അപ്പര്‍ ലീഗല്‍ അഡ്വൈസറി മാനേജിങ് പാര്‍ട്ണര്‍ അലക്‌സാണ്ടര്‍ കുകൂവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സാഹിത്യപരവും കലാപരവുമായ സൃഷ്ടികളുടെ പകര്‍പ്പാവകാശം സംരക്ഷിക്കുന്നതിന് ബെര്‍നി കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെ അന്താരാഷ്ട്രതലത്തിലുള്ള കരാറുകളുടെയും ഉടമ്പടികളുടെയും അടിസ്ഥാനത്തിലാണ് യുഎഇയിലെ പകര്‍പ്പാവകാശ നിയമം നടപ്പാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു