World Cup 2019

'ക്രിക്കറ്റ് കളിക്കാനാണ്, ഉല്ലസിക്കാനല്ല ഇംഗ്ലണ്ടിലേക്കയച്ചത്'; പരിശീലനം ഒഴിവാക്കിയ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

പരിശീലനത്തിന് അവധി നല്‍കി വിനോദത്തിനായി ദിവസം മാറ്റിവെച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. ലോകകപ്പിലെ ആദ്യ മത്സരം മുന്നില്‍ നില്‍ക്കെ പരിശീലനം മാറ്റിവെച്ച് ഉല്ലസിക്കാന്‍ ടീം ഇറങ്ങിയത് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. 

പെയിന്റ് ബോള്‍ കളിക്കാനായിരുന്നു നായകന്‍ കോഹ് ലിയുടെ നേതൃത്വത്തില്‍ ടീം അംഗങ്ങള്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലൂടെ ആരാധകര്‍ക്ക് മുന്നിലേക്കെത്തി. കോഹ് ലി, ബൂമ്ര എന്നീ കളിക്കാരും ആരാധകരുമായി ചിത്രങ്ങള്‍ പങ്കുവെച്ചു. എന്നാല്‍, പരിശീലനത്തിനുള്ള സമയം കളഞ്ഞ് കോഹ് ലിയും സംഘവും ഇങ്ങനെ ചെയ്യുന്നതിലൂടെ ലോകകപ്പ് സെമി ഫൈനല്‍ കാണാതെ ഇന്ത്യ പുറത്താവുന്നതിന് ഇടയാക്കുമെന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്. 

ലോകകപ്പില്‍ കളിക്കാനാണ് നിങ്ങളെ ഇംഗ്ലണ്ടിലേക്ക് വിട്ടിരിക്കുന്നത്, അല്ലാതെ ഉല്ലസിക്കാനല്ല എന്നും ചിലര്‍ പറയുന്നു. പെയിന്റ്‌ബോള്‍ യൂണിഫോം അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങളെല്ലാം പ്രത്യക്ഷപ്പെട്ടത്. ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി നേരിട്ടാല്‍ ഇതെല്ലാം ഉന്നയിച്ച് ആരാധകര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമെന്ന് ഉറപ്പാണ്.

ജൂണ്‍ അഞ്ചിന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോല്‍വി നേരിട്ടാണ് അവരുടെ തുടക്കം. ഇന്ത്യയെ നേരിടുന്നതിന് മുന്‍പ് ബംഗ്ലാദേശിനെതിരേയും സൗത്ത് ആഫ്രിക്ക കളിക്കും. സ്റ്റെയിന്‍ കൂടി മടങ്ങിയെത്തുമ്പോള്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സൗത്ത് ആഫ്രിക്കയ്ക്കാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ